Mon, 24 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara Reunion

മലങ്കര പു​ന​രൈ​ക്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ: സ്വാ​ഗ​തസം​ഘം ഓ​ഫീ​സ് തുറന്നു

ചെ​​ന്നൈ: 96-ാമ​​ത് മ​ല​ങ്ക​ര പു​​ന​​രൈ​​ക്യ ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി സ്വാ​​ഗ​​ത സം​​ഘം ഓ​​ഫീ​​സ് ചെ​​ന്നൈ മൊ​​ഗ​​പ്പെ​​യ​​റി​​ലെ മാ​​ർ ഈ​​വാ​​നി​​യോ​​സ് ന​​ഗ​​റി​​ൽ (മാ​​ർ ഗ്രി​​ഗോ​​റി​​യോ​​സ് കോ​​ള​​ജ് കാ​​മ്പ​​സ്) ഖ​​ഡ്കി–​​പൂ​​നെ രൂ​​പ​​ത ബി​​ഷ​​പ് ഡോ. ​​മാ​​ത്യൂ​​സ് മാ​​ർ പ​​ക്കോ​​മി​​യോ​​സ് ഒ​​ഐ​​സി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

സെ​​പ്റ്റം​​ബ​​ർ 17 മു​​ത​​ൽ 19 വ​​രെ​​യാ​​ണ് പു​​ന​​രൈ​​ക്യ ദി​​നാ​​ഘോ​​ഷ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി മെ​​ത്രാ​​ന്മാ​​ർ, വൈ​​ദി​​ക​​ർ, സ​​ന്യ​​സ്ത​​ർ, അ​​ല്മാ​​യ​​ർ, യു​​വ​​ജ​​ന​​ങ്ങ​​ൾ, അ​​ഭ്യു​​ദ​​യ​​കാം​​ക്ഷി​​ക​​ൾ അ​​യ്യാ​​യി​​ര​​ത്തി​​ല​​ധി​​കം പേ​​ർ ഈ ​​മ​​ഹാ​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കും.

പു​​ന​​രൈ​​ക്യ ദി​​നാ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ജ​​ന​​റ​​ൽ ക​​ൺ​​വീ​​ന​​ർ മോ​​ൺ. ഷാ​​ജി വാ​​ഴ​​യി​​ൽ, കോ-​​ക​​ൺ​​വീ​​ന​​ർ ഫാ. ​​ജോ​​ർ​​ജ് വെ​​ട്ടി​​ക്കാ​​ട്ടി​​ൽ, ഫി​​നാ​​ൻ​​സ് ക​​ൺ​​വീ​​ന​​ർ ഫാ. ​​ജോ​​ഷ്വാ മ​​ണി​​മ​​ല​​പ്പ​​റ​​മ്പി​​ൽ, ഇ​​ൻ​​വി​​റ്റേ​​ഷ​​ൻ ക​​മ്മി​​റ്റി ക​​ൺ​​വീ​​ന​​ർ ഫാ. ​​മാ​​ത്യു പ​​ള്ളി​​ക്കു​​ന്നേ​​ൽ, ഫാ. ​​സ്റ്റീ​​ഫ​​ൻ, പാ​​സ്റ്റ​​റ​​ൽ കൗ​​ൺ​​സി​​ൽ സെ​​ക്ര​​ട്ട​​റി അ​​ജി​​ത് കു​​റ്റി​​യി​​ൽ, ഗ്ലോ​​ബ​​ൽ എം​​സി​​എ പ്ര​​സി​​ഡ​​ന്‍റ് ബൈ​​ജു എ​​സ്.​​ആ​​ർ, എ​​പ്പാ​​ർ​​ക്കി​​യേ​​ൽ എം​​സി​​എ പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് അ​​ല​​ക്സാ​​ണ്ട​​ർ, കു​​ഞ്ഞു​​മോ​​ൾ സാം ​​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സ്വാ​​ഗ​​ത​​സം​​ഘം ഓ​​ഫീ​​സ് ഇ​​ൻ ചാ​​ർ​​ജാ​​യി കു​​ര്യ​​ൻ കാ​​ക്ക​​നാ​​ട്ട് ചു​​മ​​ത​​ല​​യേ​​റ്റു.

Latest News

Corehub Up