Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malankara Water Crisis

Idukki

മ​ല​ങ്ക​ര​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി: കു​ടി​വെ​ള്ളം മു​ട്ടി​ക്കു​മോ?

തൊ​ടു​പു​ഴ: മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​ല്‍ ന​ട​ന്നു​വ​രു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ നീ​ളു​ന്ന​തോ​ടെ അ​ണ​ക്കെ​ട്ടി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ചെ​റു​തും വ​ലു​തു​മാ​യ നൂ​റോ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന ജ​ന​ങ്ങ​ള്‍ ആ​ശ​ങ്ക​യി​ലാ​യി. കാ​ല​വ​ര്‍​ഷ മു​ന്നൊരു ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​ല​ങ്ക​ര അ​ണ​ക്കെ​ട്ടി​നോ​ട​നു​ബ​ന്ധി​ച്ച് അ​റ്റ​കു​റ്റ​പ്ര​വൃ ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ 21ന് ​ആ​രം​ഭി​ച്ച ജോ​ലി​ക​ള്‍ മൂ​ന്നി​ന് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ 28നാ​ണ് ജോ​ലി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കു വേ​ണ്ടി 21 മു​ത​ല്‍ ജ​ല​നി​ര​പ്പ് 36.9 മീ​റ്റ​റാ​യി താ​ഴ്ത്തി​യി​രു​ന്നു.

ജ​ല​നി​ര​പ്പ് താ​ഴ്ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് മു​ട്ടം, കു​ട​യ​ത്തൂ​ര്‍, ആ​ല​ക്കോ​ട്, വെ​ള്ളി​യാ​മ​റ്റം, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​വും പ്ര​തി സ​ന്ധി​യി​ലാ​യി. അ​ണ​ക്കെ​ട്ടി​ലെ അ​റ്റ​കു​റ്റ​പ്രവൃത്തി​ക​ള്‍ കൃ​ത്യ​മാ​യി ന​ട​ത്തി​യി​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യും സം​ജാ​ത​മാ​കും.
കു​ടി​വെ​ള്ള​വി​ത​ര​ണ പ്ര​തി​സ​ന്ധി വി​വി​ധ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളെ ദു​രു​ത​ത്തി​ലാ​ക്കും എ​ന്ന​തി​നാ​ല്‍ വേ​ന​ല്‍ മ​ഴ മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് ജോ​ലി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

മ​ഴ ആ​രം​ഭി​ച്ച​തി​നാ​ല്‍ കു​ടി​വെ​ള്ള​ക്ഷാ​മം അ​തി രൂ​ക്ഷ​മ​ല്ലെ​ങ്കി​ലും അ​മി​ത​വി​ല​യ്ക്ക് പ​ണം ന​ല്‍​കി കു​ടി​വെ​ള്ളം വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്. ഹോ​ട്ട​ല്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, ത​ട്ടു​ക​ട എ​ന്നി​വ​രെ​യാ​ണ് പ്ര​ശ്‌​നം കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​ന്ന​ത്.
അ​ണ​ക്കെ​ട്ടി​ലെ ആം ​പ്ലെ​യി​റ്റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും ന​ട​ത്തു​ന്ന​ത്.

എ​ല്ലാ വ​ര്‍​ഷ​വും ന​ട​ത്തു​ന്ന പ്ര​വൃ ത്തി​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​ണി​ത്. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​ക്കാ​ടു​ള്ള ഏ​ജ​ന്‍​സി​യാ​ണ് ജോ​ലി​ക​ള്‍ ന​ട​ത്തു​ന്ന​ത്. മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​നാ​ല്‍ മ​ല​ങ്ക​ര​യി​ലെ ഇ​രു ക​നാ​ലി​ലൂ​ടെ​യു​മു​ള്ള നീ​രൊ​ഴു​ക്കും പൂ​ര്‍​ണ​മാ​യും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ജ​ന​പ്ര​തി​നി​ധി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി


മു​ട്ടം: മ​ല​ങ്ക​ര ഡാ​മി​ലെ ഷ​ട്ട​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എം​വി​ഐ​പി എ​ക്‌​സി​കു​ട്ടീ​വ് എ​ന്‍​ജ​നി​യ​ര്‍​ക്കു നി​വേ​ദ​നം ന​ല്‍​കി. മു​ട്ടം പ​ഞ്ചാ​യ​ത്തം​ഗം എം.​എ. ഷ​ബീ​ര്‍, ബ്ലോ​ക്ക് മെം​ബ​ര്‍ ചി​ഞ്ചു​റോ​ജി​ന്‍, വി​ഷ്ണു സ​ജി, അ​നു​തോ​മ​സ്, ഐ​സ​ക്ക് ജോ​ര്‍​ജ് എ​ന്നി​വ​രാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

തു​ട​ര്‍​ന്ന് ഷ​ട്ട​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന പ്ര​ദേ​ശം മെം​ബ​ര്‍​മാ​ര്‍, എം​വി​ഐ​പി അ​ധി​കൃ​ത​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം സ​ന്ദ​ര്‍​ശി​ച്ചു. കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​ന്‍ ഷ​ട്ട​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​വി​ഐ​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ട്ട​ത്തും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​തി​രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​രൃ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ല്‍​കി​യ​ത്.

Latest News

Corehub Up