Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malapuram

മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം

മ​ല​പ്പു​റം: തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് ഇ​ന്ന് സ​മാ​പ​നം. അ​മൃ​ത​സ്നാ​ന​ത്തോ​ടെ​യാ​ണ് മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ന് സ​മാ​പ​ന​മാ​വു​ക. അ​മൃ​ത​സ്നാ​ന​ത്തി​നു​ശേ​ഷം യ​തി പൂ​ജ​യും ഭ​ണ്ഡാ​ര എ​ന്ന വി​ശി​ഷ്ട ആ​ചാ​ര​വും ന​ട​ക്കും.

കേ​ര​ള​ത്തി​ലെ കും​ഭ​മേ​ള​യെ​ന്ന നി​ല​യി​ൽ തി​രു​നാ​വാ​യ​യി​ൽ ന​ട​ക്കു​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. 15 ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന മ​ഹാ​മാ​ഘ മ​ഹോ​ത്സ​വം ജ​നു​വ​രി19​ന് ഗ​വ​ർ​ണ​ർ ആ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മ​ഹാ​മാ​ഘ മ​ഹോ​ത്സ​വ​ത്തി​ലെ ഏ​റ്റ​വും വി​ശു​ദ്ധ​മാ​യ ആ​ചാ​ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​മൃ​ത​സ്നാ​നം. നാ​ഗ​സ​ന്ന്യാ​സി​വ​ര്യ​ന്മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രും ഭ​ക്ത​ജ​ന​ങ്ങ​ളും ഇ​തി​ൽ പ​ങ്കു​ചേ​രും. അ​മൃ​ത​സ്നാ​ന​ത്തി​നു​ശേ​ഷം യ​തി പൂ​ജ​യും ഭ​ണ്ഡാ​ര എ​ന്ന വി​ശി​ഷ്ട ആ​ചാ​ര​വും ന​ട​ക്കും. സ​ന്ന്യാ​സി​വ​ര്യ​ന്മാ​ർ​ക്ക് ന​ട​ത്തു​ന്ന അ​ന്ന​ദാ​ന​മാ​ണ് ഭ​ണ്ഡാ​ര.

Latest News

Corehub Up