Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayalam Film

മെ​ൽ​ബ​ൺ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മ​ല​യാ​ള​പ്പെ​രു​മ; ത​മി​ഴ്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളും

ഓ​സ്‌​ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സി​നി​മ​യു​ടെ വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ വി​രി​യാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം. ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഓ​ഫ് മെ​ൽ​ബ​ണി​ന്‍റെ (ഐ​എ​ഫ്എ​ഫ്എം) 17-ാമ​ത് പ​തി​പ്പി​ൽ മ​ല​യാ​ള ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന​ത് അ​ഭി​മാ​ന​നേ​ട്ട​മാ​യി.

യു​വ​താ​രം ദു​ൽ​ഖ​ർ സ​ൽ​മാ​നെ മേ​ള​യി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഓ​ഗ​സ്റ്റ് 13 മു​ത​ൽ 23 വ​രെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ വ്യ​ത്യ​സ്ത പ്ര​മേ​യ​ങ്ങ​ളാ​ൽ സ​മ്പ​ന്ന​മാ​യ മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളു​ടെ വ​ലി​യ നി​ര​ത​ന്നെ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​ന്ന​ത്. ഫീ​ച്ച​ർ സി​നി​മ​ക​ൾ​ക്കു പു​റ​മെ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും മേ​ള​യ്ക്കു മാ​റ്റു​കൂ​ട്ടും.

സെ​ന്ന ഹെ​ഗ്‌​ഡെ സം​വി​ധാ​നം ചെ​യ്ത അ​വി​ഹി​തം എ​ന്ന ചി​ത്ര​മാ​ണ് മ​ല​യാ​ള​നി​ര​യി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു സ്ത്രീ​യു​ടെ ര​ഹ​സ്യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​ങ്ങ​ളും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​ള്ള സ​ന്ദേ​ശ​വും കോ​ർ​ത്തി​ണ​ക്കി​യാ​ണു ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മോ​സ്കോ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര മേ​ള​യി​ൽ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​ന്താ​രാ​ഷ്ട്ര അം​ഗീ​കാ​രം നേ​ടി​യ ഫാ​സി​ൽ റ​സാ​ഖി​ന്‍റെ മോ​ഹം മേ​ള​യി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കും. ശ്രീ​ജി​ത്ത് എ​സ്. കു​മാ​ർ-​ഗ്രി​റ്റോ വി​ൻ​സെ​ന്‍റെ കൂ​ട്ടു​കെ​ട്ടി​ന്‍റെ ശേ​ഷി​പ്പ്, നി​പി​ൻ നാ​രാ​യ​ണ​ൻ ഒ​രു​ക്കി​യ കാ​ത്തി​രി​പ്പ്, സ​ഞ്ജു സു​രേ​ന്ദ്ര​ന്‍റെ ഖി​ഡ്കി ഗാ​വ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള​യു​ടെ ത​ന്ത​പ്പേ​ര് എ​ന്നി​വ​യാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന മ​റ്റു മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ. ഹ്ര​സ്വ​ചി​ത്ര വി​ഭാ​ഗ​ത്തി​ൽ സ്വി​ച്ച് ഓ​ഫ്, കു​ട്ടി​ക്ക​ളി എ​ന്നീ ചി​ത്ര​ങ്ങ​ളും മേ​ള​യി​ൽ മാ​റ്റു​ര​യ്ക്കും.

പാ ​ര​ഞ്ജി​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ സെ​മ്മ​ല​ർ സം​വി​ധാ​നം ചെ​യ്ത മ​യി​ലാ, രാ​മ​ലിം​ഗം ഗൗ​തം സം​വി​ധാ​നം ചെ​യ്ത മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ചി​ത്ര​മാ​യ മെ​മ്പേ​ഴ്സ് ഓ​ഫ് ദ ​പ്രോ​ബ്ല​മാ​റ്റി​ക് ഫാ​മി​ലി എ​ന്നി​വ​യാ​ണ് ത​മി​ഴ് വി​ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഭാ​വി, ഞാ​ൻ രേ​വ​തി എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ഓ​ട്ടോ ക്വീ​ൻ​സ്, ഗി​വിം​ഗ് മോം ​ദ ടോ​ക്ക് എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും ത​മി​ഴി​ൽ​നി​ന്ന് മേ​ള​യി​ലെ​ത്തു​ന്നു​ണ്ട്. ക​ന്ന​ഡ​യി​ൽ​നി​ന്ന് അ​നൂ​പ് ലോ​കു​റി​ന്‍റെ ചി​ത്ര​ത്തോ​ടൊ​പ്പം ഭാ​വി എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും മും​ഗാ​രി​ന എ​ട്ടേ, പ​ങ്ക​ജ എ​ന്നീ ഹ്ര​സ്വ​ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ൾ പ​രി​ഗ​ണി​ച്ച് പ്ര​മു​ഖ താ​ര​ങ്ങ​ളാ​യ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ, ഋ​ഷ​ഭ് ഷെ​ട്ടി, പ​ങ്ക​ജ് ത്രി​പാ​ഠി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കൂ​ടാ​തെ, ബോ​ളി​വു​ഡ് ഇ​തി​ഹാ​സ നാ​യി​ക രേ​ഖ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് മേ​ള​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. രേ​ഖ പ​ങ്ക​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ അ​വ​രു​ടെ രാ​ജ്യാ​ന്ത​ര​ഖ്യാ​തി നേ​ടി​യ ഉ​മ്രാ​വോ ജാ​ൻ പ്ര​ത്യേ​ക​മാ​യി പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും താ​ര​ത്തെ ആ​ദ​രി​ക്കു​ക​യും ചെ​യ്യും.

Kerala

കുറിക്കുകൊള്ളുന്ന സാമൂഹ്യവിമർശനം; ശ്രീനിയുടെ തൂലികയുടെ ചൂടറിഞ്ഞ രാഷ്‌ട്രീയക്കാർ

മലയാള സിനിമയിലെ മികച്ച സാമൂഹ്യവിമർശകനായിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്‍റെ തൂലികയുടെ ചൂട് അറിയാത്തവർ ചുരുക്കം. രാഷ്‌ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിൽനിന്നാണ് വരവെങ്കിലും കക്ഷിരാഷ്‌ട്രീയം നോക്കാതെ അദ്ദേഹം എല്ലാവരെയും റോസ്റ്റ് ചെയ്തു. അതിൽത്തന്നെ മലയാള സിനിമയിലെ ക്ലാസിക് രാഷ്‌ട്രീയ സിനിമ എന്നു പറയാവുന്നത് സന്ദേശം എന്ന സിനിമയാണ്. രാഷ്‌ട്രീയത്തിലെ പുഴുക്കുത്തുകളെയും മൂല്യച്യുതികളെയും നിശിതമായി വിമർശിക്കുന്ന സിനിമയായിരുന്നു സന്ദേശം.

ആ സിനിമയിലെ വിമർശനവും സന്ദേശവും ഇപ്പോഴും രാഷ്‌ട്രീയത്തിൽ വൈറൽ ആണെന്നുള്ളതാണ് ഏറ്റവും കൗതുകകരമായ കാര്യം. സിനിമയിലെ തെരഞ്ഞെടുപ്പ് അവലോകനങ്ങളും രാഷ്‌ട്രീയ പ്രവർത്തകർ തമ്മിലുള്ളഏറ്റുമുട്ടലുകളും പോരുകളുമൊക്കെ തന്മയത്വത്തോടെയാണ് ശ്രീനി അവതരിപ്പിച്ചത്. ഇന്നും ഒാരോ തെരഞ്ഞെടുപ്പ് കഴിയുന്പോഴും കേരളത്തിൽ പ്രചരിക്കുന്നതാണ് കമ്യൂണിസ്റ്റ് പാർട്ടി യോഗത്തിൽ തെരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്തുന്ന രംഗം. ആക്ഷേപഹാസ്യത്തിന്‍റെ ഇത്രയും മനോഹരമായ ആവിഷ്കരണം മലയാള സിനിമയിൽ വേറെയില്ലെന്നു പറയാം.

കമ്യൂണിസ്റ്റ് പശ്ചാത്തലത്തിൽനിന്നു വന്നെങ്കിലും കമ്യൂണിസ്റ്റുകാർ നിശിതമായ വിമർശനമാണ് ശ്രീനിവാസന്‍റെ തൂലികയിൽനിന്ന് ഏറ്റുവാങ്ങിയത്. അത് അവരും ആസ്വദിച്ചു എന്നതാണ് ശ്രീനിവാസൻ ടച്ചി്ന്‍റെ പ്രത്യേകത. വിമർശനം ഒരിക്കലും അധിക്ഷേപത്തിലേക്കു പോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.  തിരക്കഥ ഒരുക്കുക മാത്രമല്ല അഭിനയ മികവുകൊണ്ടും ആ സിനിമയെ ഒരു ശ്രീനിവാസൻ ചിത്രമാക്കി ഈ പ്രതിഭ മാറ്റി. സന്ദേശം സിനിമയിലെ ഡയലോഗുകൾ പലതും ഒരു പഴഞ്ചൊല്ലുകൾ പോലെ ഇപ്പോൾ മലയാളികൾക്കു സുപരിചിതമാണ്. അതുപോലെതന്നെ മികച്ച സാമൂഹ്യവിർശനമായിരുന്നു ചിന്താവിഷ്ടയായ ശ്യാമള.
സ്വന്തം തട്ടകമായ സിനിമയിൽ ഉള്ളവരെയും അദ്ദേഹത്തിന്‍റെ തൂലിക വെറുതെ വിട്ടില്ല. സിനിമയ്ക്കുള്ളിൽ പോരിനെയും തെറ്റായ പ്രവണതകളെയുമൊന്നും അദ്ദേഹം കണ്ടില്ലെന്നു നടിച്ചില്ല. കടുത്ത സ്വയം വിമർശനം തന്നെ ഇതിനായി ശ്രീനി ഒരുക്കി. ജനം കൈയടിച്ച് ആസ്വദിച്ച സിനിമകളായിരുന്നു ഉദയനാണ് താരം. അതിലെ ശ്രീനിവാസന്‍റെ കഥാപാത്രം സരോജ് കുമാർ ഏറെ ചർച്ച ചെയ്യപ്പെട്ടു. 

Movies

ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ള ചി​ത്രം 'ഗോ​സ്റ്റ് പാ​ര​ഡൈ​സ്' തി‍​യ​റ്റ​റു​ക​ളി​ലേ​ക്ക്

ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ല്‍ നി​ന്നു​ള്ള ആ​ദ്യ മ​ല​യാ​ള ച​ല​ച്ചി​ത്ര​മാ​യ "ഗോ​സ്റ്റ് പാ​ര​ഡൈ​സ്' ഈ ​മാ​സം 27 മു​ത​ല്‍ ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ തി​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. ബ്രി​സ്‌​ബെ​യ്നി​ലെ മൗ​ണ്ട് ഗ്ര​വ​റ്റ് ഇ​വ​ന്‍റ് സി​നി​മാ​സി​ന്‍റെ സ്ക്രീ​ൻ ര​ണ്ടി​ലാ​ണ് ആ​ദ്യ പ്ര​ദ​ര്‍​ശ​നം ന​ട​ക്കു​ന്ന​ത്.

27ന് ​പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന പ്ര​ദ​ര്‍​ശ​ന ഉ​ദ്ഘാ​ട​ന​ത്തി​ല്‍ ക​ലാ, ആ​ത്മീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഡി​സം​ബ​ര്‍ ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.45ന് ​ഹാ​ര്‍​ബ​ര്‍ ടൗ​ണ്‍ ഗോ​ള്‍​ഡ് കോ​സ്റ്റി​ലെ റീ​ഡിം​ഗ് സി​നി​മാ​സി​ലാ​ണ് ര​ണ്ടാ​മ​ത്തെ പ്ര​ദ​ര്‍​ശ​നം.

തു​ട​ര്‍​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വി​വി​ധ തി​യ​റ്റ​റു​ക​ളി​ല്‍ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കും. കേ​ര​ള​ത്തി​ലും ക്വീ​ന്‍​സ്‌​ലാ​ന്‍​ഡി​ലു​മാ​യി ആ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ന​ട​നും സം​വി​ധാ​യ​ക​നും ലോ​ക റി​ക്കാ​ര്‍​ഡ് ജേ​താ​വു​മാ​യ ജോ​യ് കെ. ​മാ​ത്യു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം എ​ന്നി​വ നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ഗ്ലോ​ബ​ല്‍ മ​ല​യാ​ളം സി​നി​മ​യു​ടെ ബാ​ന​റി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ മ​ല​യാ​ളം ഫി​ലിം ഇ​ന്‍​ഡ​സ്ട്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ചി​ത്രം പു​റ​ത്തി​റ​ക്കു​ന്ന​ത്.

കെെ​ലാ​ഷ്, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, സാ​ജു കൊ​ടി​യ​ന്‍, മോ​ളി ക​ണ്ണ​മ്മാ​ലി, ലീ​ലാ​കൃ​ഷ്ണ​ന്‍, അം​ബി​ക മോ​ഹ​ന്‍, പൗ​ളി വ​ല്‍​സ​ന്‍, കു​ള​പ്പു​ള്ളി ലീ​ല, ടാ​സോ, അ​ല​ന എ​ന്നി​വ​രാ​ണ് മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

ഷാ​മോ​ന്‍, സാ​ജു, ജോ​ബി, ജോ​ബി​ഷ്, ഷാ​ജി, മേ​രി, ഇ​ന്ദു, ആ​ഷ, ജ​യ​ല​ക്ഷ്മി, മാ​ര്‍​ഷ​ല്‍, സൂ​ര്യ, ര​മ്യ, പൗ​ലോ​സ്, ടെ​സ, ശ്രീ​ല​ക്ഷ്മി, ഷീ​ജ, തോ​മ​സ്, ജോ​സ്, ഷി​ബു, റ​ജി, ജി​ബി, സ​ജി​നി, അ​ലോ​ഷി, ത​ങ്കം, ജി​ന്‍​സി, സ​തി തു​ട​ങ്ങി​യ 26 പു​തു​മു​ഖ​ങ്ങ​ൾ ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ക്കും.

ആ​ദം കെ.​അ​ന്തോ​ണി, സാ​ലി മൊ​യ്ദീ​ന്‍ (ഛായാ​ഗ്ര​ഹ​ണം), എ​ലി​സ​ബ​ത്ത്, ജ​ന്നി​ഫ​ര്‍, മ​ഹേ​ഷ് ചേ​ര്‍​ത്ത​ല (ച​മ​യം), മൈ​ക്കി​ള്‍ മാ​ത്സ​ണ്‍, ഷാ​ജി കൂ​ന​മ്മാ​വ് (വ​സ്ത്രാ​ല​ങ്കാ​രം), ഡോ.​രേ​ഖ റാ​ണി, സ​ഞ്ജു സു​കു​മാ​ര​ന്‍ (സം​ഗീ​തം), ഗീ​ത് കാ​ര്‍​ത്തി​ക, ബാ​ലാ​ജി (ക​ലാ സം​വി​ധാ​നം), ഷാ​ബു പോ​ള്‍ (നി​ശ്ച​ല ഛായാ​ഗ്ര​ഹ​ണം), സ​ലിം ബാ​വ (സം​ഘ​ട്ട​നം), ലി​ന്‍​സ​ണ്‍ റാ​ഫേ​ല്‍ (എ​ഡി​റ്റിം​ഗ്) ജു​ബി​ന്‍ രാ​ജ് (സൗ​ണ്ട് മി​ക്‌​സിം​ഗ്), സി.​ആ​ര്‍.​സ​ജ​യ് (ക​ള​റി​സ്റ്റ്), കെ.​ജെ. മാ​ത്യു ക​ണി​യാം​പ​റ​മ്പി​ല്‍ (എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ര്‍), ജി​ജോ ജോ​സ് (ഫൈ​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍), ക്ലെ​യ​ര്‍, ജോ​സ് വ​രാ​പ്പു​ഴ (പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍), രാ​ധാ​കൃ​ഷ്ണ​ന്‍ ചേ​ലേ​രി (പ്രൊ​ഡ​ക്ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ്), യൂ​ണി​റ്റ് (മ​ദ​ര്‍​ലാ​ൻ​ഡ് കൊ​ച്ചി, മ​ദ​ര്‍ വി​ഷ​ന്‍), കാ​മ​റ (ലെ​ന്‍​സ് മാ​ര്‍​ക്ക് 4 മീ​ഡി​യ എ​റ​ണാ​കു​ളം, മ​ദ​ര്‍ വി​ഷ​ന്‍), ഷി​ബി​ന്‍ സി.​ബാ​ബു (പോ​സ്റ്റ​ര്‍ ഡി​സൈ​ന്‍), ഡേ​വി​സ് വ​ര്‍​ഗീ​സ് (പ്രൊ​ഡ​ക്ഷ​ന്‍ മാ​നേ​ജ​ര്‍), നി​തി​ന്‍ ന​ന്ദ​കു​മാ​ര്‍ (അ​നി​മേ​ഷ​ന്‍) എ​ന്നി​വ​രാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

Movies

കൈ​ലാ​ഷി​ന്‍റെ നാ​യി​ക​യാ​യി മൊ​ണാ​ലി​സ ഭോ​സ്‍​ലെ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക്

മ​ഹാ​കും​ഭ​മേ​ള​യി​ലൂ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ താ​ര​മാ​യി മാ​റി​യ മൊ​ണാ​ലി​സ ഭോ​സ്‍​ലെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. പി.​കെ. ബി​നു വ​ർ​ഗീ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മൊ​ണാ​ലി​സ മ​ല​യാ​ള​ത്തി​ലേ​യ്ക്ക് എ​ത്തു​ന്ന​ത്. കൈ​ലാ​ഷ് ആ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

നാ​ഗ​മ്മ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം ജീ​ലി ജോ​ര്‍​ജ് നി​ർ​മി​ക്കു​ന്നു. ശ​ങ്ക​ർ നാ​യ​ക​നാ​യ ഹി​മു​ക്രി എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ബി​നു വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​നി​യാ​യ മൊ​ണാ​ലി​സ, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ പ്ര​യാ​ഗ്‌​രാ​ജി​ൽ ന​ട​ന്ന മ​ഹാ​കും​ഭ​മേ​ള​യ്ക്കി​ടെ​യാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ശ്ര​ദ്ധ നേ​ടു​ന്ന​ത്. മൊ​ണാ​ലി​സ​യു​ടെ വി​വി​ധ റീ​ലു​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

Latest News

Corehub Up