ഫിലഡൽഫിയ: ഫൊക്കാന പ്രസിഡന്റ് ഫീലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി എന്നിവരുൾപ്പെടെയുള്ള ദേശീയ ഭാരവാഹികൾക്ക് വരവേൽപ്പും പെൻസിൽവാനിയ റീജിയണിന്റെ നേതൃപ്രവർത്തന ഉദ്ഘാടനവും വനിതാ ഫോറം ചാരിറ്റി ഇനിഷ്യേറ്റീവും ബിസിനസ് ഫോറം സമർപ്പണവും ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഫിലഡൽഫിയയിലെ അസൻഷൻ മാർത്തോമ്മ ചർച്ചിൽ നടക്കും (10197 Northeast Ave, Philadelphia, PA 19116).
ഫൊക്കാന ദേശീയ പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ മാധ്യമപ്രവർത്തകൻ വി. അരവിന്ദ് മുഖ്യ ആശംസാപ്രഭാഷണം നടത്തും.
ഫൊക്കാന പിഎ റീജിയൺ വൈസ് പ്രസിഡന്റ് അജിത്ത് ചാണ്ടി, സെക്രട്ടറി മില്ലി ഫിലിപ്പ്, ട്രഷറർ സുധാ കാർത്ത, ജോയിന്റ് സെക്രട്ടറി സന്തോഷ് എബ്രഹാം, ജോയിന്റ് ട്രഷറർ സുമോദ് നെല്ലി ക്കാലാ, പ്രോഗ്രാം കോഓർഡിനേറ്റർ ഷാജി സാമുവൽ, വിമൻസ് ഫോറം സെക്രട്ടറി ആനി ഇട്ടി, വിമൻസ് ഫോറം ട്രഷറർ ഐശ്വര്യ പ്രേമലത എന്നിവരുടെ നേതൃത്വത്തിലാണ് റീജിയൺ അഞ്ച് പ്രവർത്തനങ്ങൾ മുന്നേറുന്നത്.
ഫൊക്കാന ജനറൽ സെക്രട്ടറി സന്തോഷ് നായർ, ട്രഷറർ ആന്റോ വർക്കി, വിമൻസ് ഫോറം ചെയർ പേഴ്സൺ ഡോ. ഷൈനി രാജു, അസോസിയേറ്റ് സെക്രട്ടറി സോണി തോമസ് അമ്പൂക്കൻ, അസോസിയേറ്റ് ട്രഷറർ അപ്പുക്കുട്ടൻ പിള്ള എന്നിവരും സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
ദേശീയ കമ്മിറ്റി അംഗങ്ങളായ ജോർജ് നടവയൽ, റോണി വർഗീസ്, ആദർശ് രവീന്ദ്രൻ, ദേശീയ യൂത്ത് കമ്മിറ്റി പ്രതിനിധി ഫെയ്ത്ത് എൽദോ എന്നിവരും പങ്കടുക്കും.
കോഓർഡിനേറ്റർമാരായ ബ്ലെസൻ മാത്യു, അലക്സ് പോൾ, എൽഡൺ വർഗീസ്, ലിബിൻ കുര്യൻ, കമ്മറ്റി അംഗങ്ങളായ സനു സദാനന്ദൻ, അഭിലാഷ് ജോൺ എന്നിവരും സമ്മേളന വിജയത്തിന് പ്രവർത്തിക്കുന്നു.
പ്രമുഖ പത്രപ്രവർത്തകനായ വിൻസന്റ് ഇമ്മാനുവേലിന്റെ നേതൃത്വത്തിൽ പത്രപ്രവർത്തകരും സാംസ്കാരിക പ്രവർത്തകരും ബിസിനസ് ഉടമകളും സമ്മേളനത്തെ ധന്യമാക്കും.
ഫൊക്കാന ദേശീയ ബിസിനസ് ഫോറം ചെയർമാൻ മാത്യു ചെറിയാൻ, ആർട്സ് ആൻഡ് കൾച്ചറൽ ഫോറം ചെയർപേഴ്സൺ മില്ലി ഫിലിപ്പ്, ദേശീയ വിമൻസ് ഫോറം കോ-ചെയർ ലിസി തോമസ്, ദേശീയ വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറിയും റീജിയണൽ കോഓർഡിനേറ്ററുമായ ആശ ആദർശ് എന്നിവരും സമ്മേളനത്തിൽ നേതൃത്വം നൽകും.
ഫൊക്കാന പെൻസിൽവേനിയ റീജിയൺ അഞ്ചിന് കീഴിലുള്ള മലയാളി സംഘടനകളുടെ പ്രസിഡന്റുമാരായ), അലക്സ് തോമസ് (പമ്പ), കൊച്ചുമോൻ വയലത്ത് (മാപ്പ്), ശബരിഷ് ചന്ദ്രശേഖരൻ (ഡെൽമ), ബിനിഷ് ജോർജ് (ഇഎംഎ), എബ്രഹാം വി. ജോസഫ് (മേള). മാത്യു ചെറിയാൻ (പിഎംഎ), ഷാജി വർഗീസ് (ഫിൽമ) എന്നിവർ സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും.
ഫൊക്കാന സമ്മേളനത്തെ കൂടുതൽ ഹൃദയഹാരിയാക്കുവാൻ പ്രശസ്ത വോക്കലിസ്റ്റും വയലിനിസ്റ്റുമായ റീവ വർഗീസ് നയിക്കുന്ന തത്സമയ സംഗീതവിരുന്നും ക്രമീകരിച്ചിട്ടുണ്ട്.
റീജിയണൽ തലത്തിൽ ഫോക്കാനയുടെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുന്ന ഈ നേതൃസമ്മേളനത്തിലേക്ക് പെൻസിൽവേനിയയിലെ എല്ലാ മലയാളികളെയും ഭാരവാഹികൾ സ്വാഗതം ചെയ്തു.