കോട്ടയം: പ്രവാസി പെന്ഷന് മൂന്നുമാസമായി മുടങ്ങിയതിനാല്‍ തിരിച്ചെത്തിയ പ്രവാസി കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പെന്ഷന് കുടിശിക അടിയന്തരമായി അനുവദിക്കണമെന്നും പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ഐസക് പ്ലാപ്പള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി. സതികുമാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കലാം, ജേക്കബ് മാത്യു, മധു വാകത്താനം, റെജി മാത്യു, ജോര്‍ജ് ഇരിഞ്ഞാലക്കുട, മുഹമ്മദ് റാഫി, ഇ. സദാനന്ദന്, സഞ്ജിത്ത് അലക്സ്, ഏബ്രഹാം പുന്നൂസ്, അക്കാമ്മ റോയ് എന്നിവര്‍ പ്രസംഗിച്ചു.