Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Journalist

Pravasi India – Delhi

 മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​കൻ സ​ന്തോ​ഷ് കോ​ശി ജോ​യി​ക്ക് മി​ക​ച്ച ഗ​വേ​ഷ​ക​നു​ള്ള ബ​ഹു​മ​തി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ത​ല​ത്തി​ൽ ന​ട​ന്ന ഗ​വേ​ഷ​ണ പ്ര​ബ​ന്ധ അ​വ​ത​ര​ണ മ​ത്സ​ര​ത്തി​ൽ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സ​ന്തോ​ഷ് കോ​ശി ജോ​യി​യെ മി​ക​ച്ച ഗ​വേ​ഷ​ക​നാ​യി തി​ര​ഞ്ഞെ​ടു​ത്തു. "എ.​ഐ​യു​ടെ ഇ​പ്പോ​ഴ​ത്തെ മ​ത്സ​ര​യോ​ട്ട​ത്തി​ൽ ഇ​ന്ത്യ​യു​ടെ ന​യ​പ​ര​മാ​യ മു​ൻ​ഗ​ണ​ന​ക​ൾ" എ​ന്ന അ​ദ്ദേ​ഹ​ത്തിന്‍റെ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​മാ​ണ് അം​ഗീ​കാ​രം നേ​ടി​യ​ത്.

ജ​വ​ഹ​ർ മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റ്, രാ​ജീ​വ് ഗാ​ന്ധി സ്റ്റ​ഡി സ​ർ​ക്കി​ളിന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ നെ​ഹ്റു ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു പു​ര​സ്കാ​ര​ദാ​നം. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജ​യ​റാം ര​മേ​ശും മു​കു​ൾ വാ​സ്നി​ക്കും ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ക്യാ​ഷ് അ​വാ​ർ​ഡും ബ​ഹു​മ​തി​യും സ​മ്മാ​നി​ച്ചു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി പ​വ​ൻ ബ​ൻ​സ​ൽ, രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ട് എ​ന്നി​വ​രാ​ണ് ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച​ത്.

സ​ന്തോ​ഷ് ഒ​രു മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​ണ്. ഗ​വേ​ഷ​ണ​ത്തി​നാ​യി തൊ​ഴി​ലി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ക്കു​ന്ന​തി​ന് മു​മ്പ് അ​ദ്ദേ​ഹം ഡി​ഡി ന്യൂ​സ്, പ്ര​സ് ട്ര​സ്റ്റ് ഓ​ഫ് ഇ​ന്ത്യ, ഹി​ന്ദു​സ്ഥാ​ൻ ടൈം​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫാ​ക്ക​ൽ​റ്റി ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സി​ൽ അ​ദ്ദേ​ഹം ന​ട​ത്തി വ​രു​ന്ന ഗ​വേ​ഷ​ണം വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളി​ൽ എ​ഐ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ചാ​ണ്. ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ബി​രു​ദാ​ന​ന്ത​ര ത​ല​ത്തി​ൽ അ​ദ്ദേ​ഹം സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വു​മാ​ണ്. ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ൿ​സ്‌ ഇ​ട​വ​ക അം​ഗ​മാ​ണ് സ​ന്തോ​ഷ് ജോ​യ്.

Latest News

Corehub Up