റിയാദ്: ഉംറ പൂർത്തിയാക്കി മക്കളോടൊപ്പം നാട്ടിലേക്ക് മടങ്ങാൻ ജിദ്ദ വിമാനത്താവളത്തിൽ എത്തിയ മലയാളി തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി പാലാരിവട്ടം തമ്മനം കൊപ്പറമ്പിൽ ഖദീജ (70) ആണ് ജിദ്ദയിൽ അന്തരിച്ചത്.
പരേതനായ കെ.ബി. അലിയാണ് ഭർത്താവ്. നിലവിൽ ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നടപടികൾ വേഗത്തിലാക്കുന്നതിനായി ജിദ്ദ കെഎംസിസി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്. മക്കൾ: സിറാജുദ്ദീൻ, റസീന, സിജിന. മരുമക്കൾ: മുഹമ്മദാലി, ഉണ്ണി അബുബക്കർ.