Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayali Region

Malappuram

മ​ല​യോ​രമേ​ഖ​ല​യ്ക്കും സൗ​ജ​ന്യ​യാ​ത്ര: ​മ​ന്ത്രിയുടെ ഉ​റ​പ്പ്

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട്, തു​വൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കും കെഎ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലെ സൗ​ജ​ന്യ യാ​ത്രാസൗ​ക​ര്യം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ണി​ന് ന​ൽ​കി​യ നി​വേ​ദ​ന​ത്തെത്തു​ട​ർ​ന്നാ​ണ് മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന അ​നു​കൂ​ല തീ​രു​മാ​നം.
ക​രു​വാ​ര​കു​ണ്ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി. ​ആ​ബി​ദ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്.

ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് നി​വേ​ദ​ക സം​ഘം മ​ന്ത്രി​യെ ക​ണ്ട​ത്.യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ "പ്രി​യ​ദ​ർ​ശി​നി’ പ​ദ്ധ​തി മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ്.

Latest News

Corehub Up