Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayaliPrisoners

Middle East and Gulf

വിദേശ ജയിലുകളിലെ മലയാളി തടവുകാരെ ഇന്ത്യയിലേക്ക് മാറ്റാൻ നിയമസഭയിൽ സബ്മിഷൻ ഉന്നയിക്കും: പാറയ്ക്കൽ അബ്ദുള്ള

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന മ​ല​യാ​ളി ത​ട​വു​കാ​രു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മാ​റ്റം നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കു​മെ​ന്ന് പാ​റ​യ്ക്ക​ൽ അ​ബ്‌​ദു​ള്ള എം​എ​ൽ​എ ത​ട​വു​കാ​രെ കൈ​മാ​റു​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​യു​മാ​യി ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ൾ ഒ​പ്പു​വ​ച്ചി​ട്ടു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും താ​ത്പ​ര്യ​മു​ള്ള മ​ല​യാ​ളി ത​ട​വു​കാ​രെ ഇ​ന്ത്യ​യി​ലേ​ക്ക് മാ​റ്റു​ന്ന കാ​ര്യം നി​യ​മ​സ​ഭ​യി​ൽ സ​ബ്മി​ഷ​നാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന് കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​വാ​സി മ​ല​യാ​ളി ക്ഷേ​മ​കാ​ര്യ സ​മി​തി ചെ​യ​ർ​മാ​ൻ പാ​റ​ക്ക​ൽ അ​ബ്ദു​ള്ള പ​റ​ഞ്ഞു.

കൂ​ടാ​തെ, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് അ​ർ​ഹ​രാ​യ മ​ല​യാ​ളി ത​ട​വു​കാ​രെ ഇ​ന്ത്യ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ടും ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ കേ​ര​ള നി​യ​മ​സ​ഭ​യി​ൽ അ​നു​യോ​ജ്യ​മാ​യ ഒ​രു പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കേ​ര​ള ചാ​പ്റ്റ​ർ പ്ര​തി​നി​ധി സം​ഘ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളാ​യ ഖ​ത്ത​ർ, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്, ബ​ഹ്‌​റി​ൻ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും നി​ര​വ​ധി യൂ​റോ​പ്യ​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യും ത​ട​യു​കാ​രെ പ​ര​സ്പ​രം കൈ​മാ​റു​ന്ന ക​രാ​റു​ക​ളി​ൽ ഇ​ന്ത്യ ഒ​പ്പു​വ​യ്ക്കു​ക​യും വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ്വി​പ​ക്ഷ​മോ ബ​ഹു​പ​ക്ഷ​മോ ആ​യ ക​രാ​റു​ക​ൾ നി​ല​വി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന, അ​ർ​ഹ​രാ​യ മ​ല​യാ​ളി ത​ട​വു​കാ​രെ ഇ​ന്ത്യ​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ജീ​വ​മാ​ക്ക​ണം എ​ന്ന ആ​വ​ശ്യ​മാ​ണ് പി​എ​ൽ​സി ഉ​ന്ന​യി​ച്ച​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള കൈ​മാ​റ്റം വ​ഴി അ​ർ​ഹ​രാ​യ ത​ട​വു​കാ​ർ​ക്ക് ശേ​ഷി​ക്കു​ന്ന ശി​ക്ഷ ഇ​ന്ത്യ​യി​ൽ, കു​ടും​ബ​ത്തി​ന് അ​ടു​ത്താ​യി അ​നു​ഭ​വി​ക്കാ​നും കു​ടും​ബ​ബ​ന്ധം നി​ല​നി​ർ​ത്താ​നും ഇ​ന്ത്യ​ൻ നി​യ​മ​വ്യ​വ​സ്ഥ പ്ര​കാ​ര​മു​ള്ള പ​രോ​ൾ, ശി​ക്ഷ ഇ​ള​വ് തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കാ​നും പു​ന​ര​ധി​വാ​സ​ത്തി​നും സാ​മൂ​ഹി​ക പു​നഃ​സം​യോ​ജ​ന​ത്തി​നും കൂ​ടു​ത​ൽ അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ല​ഭി​ക്കു​മെ​ന്നും പി​എ​ൽ​സി സ​മ​ർ​പ്പി​ച്ച നി​വേ​ദ​ന​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഖ​ത്ത​റി​ൽ മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ൽ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന എ​ഴു​പ​തോ​ളം മ​ല​യാ​ളി യു​വാ​ക്ക​ളു​ടെ പ്ര​ശ്ന​വും പി​എ​ൽ​സി പ്ര​ത്യേ​ക​മാ​യി ഉ​ന്ന​യി​ച്ചു.

2026 ഡി​സം​ബ​ർ 18-ലെ ​ഖ​ത്ത​ർ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​മീ​ർ മാ​പ്പ് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ദ​യാ​ഹ​ർ​ജി സ​മ​ർ​പ്പി​ക്കു​ന്ന​തി​നും അ​ർ​ഹ​രാ​യ ത​ട​വു​കാ​രു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള കൈ​മാ​റ്റ ന​ട​പ​ടി​ക​ളും ഒ​രേ​സ​മ​യം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പി​എ​ൽ​സി ആ​വ​ശ്യ​പ്പെ​ട്ടു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ഹാ​ന്ഗി​ർ, അ​ഡ്വ. ആ​ർ. മു​ര​ളീ​ധ​ര​ൻ, അ​ബ്ദു​ൾ ഹ​ക്കീം, ഉ​മ്മ​ൻ, ന​ന്ദ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up