Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayaliResearcher

വേൾഡ് കൊളോക്വിയത്തിൽ മലയാളി ഗവേഷക എയ്ഞ്ചൽ

വെ​നീ​സ്: ഇ​റ്റ​ലി​യി​ലെ വെ​നീ​സ് ഇ​യു​ആ​വ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത് വേ​ൾ​ഡ് കൊ​ളോ​ക്വി​യം ഓ​ൺ എ​ക്സി​സ്റ്റ​ൻ​ഷ്യ​ൽ പോ​സ്റ്റ്ഹ്യൂ​മ​നി​സ​ത്തി​ൽ ചെ​ന്നൈ സ്റ്റെ​ല്ല മേ​രീ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്) ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ ഗ​വേ​ഷ​ക എ​യ്ഞ്ച​ൽ എ​ലി​സ​ബ​ത്ത് സെ​ബാ​സ്റ്റ്യ​ൻ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഗ​വേ​ഷ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന കൊ​ളോ​ക്വി​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ല് ഇ​ന്ത്യ​ക്കാ​രി​ൽ ഏ​ക മ​ല​യാ​ളി​യാ​ണ് ഏ​യ്ഞ്ച​ൽ.

പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ടി​ലെ ജ​ർ​മ​ൻ ബെ​ന​ഡി​ക്ടൈ​ൻ സ​ന്യാ​സി​നി​യും മി​സ്റ്റി​ക്കു​മാ​യ ഹി​ൽ​ഡ​ഗാ​ർ​ഡ് ഓ​ഫ് ബി​ങ്ങ​ൻ പ്ര​കൃ​തി​യി​ലെ ജീ​വ​ദാ​യ​ക​മാ​യ ഹ​രി​ത​ശ​ക്തി​യെക്കു​റി​ച്ച് പ​ങ്കു​വ​ച്ച ദ​ർ​ശ​നം ഇ​ന്ന​ത്തെ പാ​രി​സ്ഥി​തി​ക പ്ര​തി​സ​ന്ധി​യി​ൽ ഭൂ​മി​യി​ലെ സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നു​ള്ള മാ​തൃ​ക​യാ​കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ബ​ന്ധ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.

ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി ഡോ. ​മി​രു​ണ ജോ​ർ​ജു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യ​ത്. മി​സ്റ്റി​ക് ക​വി​ത​യും ഫി​ലൊ​സോ​ഫി​ക്ക​ൽ പോ​സ്റ്റ് ഹ്യൂ​മ​നി​സ​വും ത​മ്മി​ലു​ള്ള സം​വാ​ദ​മാ​ണ് ഏ​യ്ഞ്ച​ലി​ന്‍റെ ഗ​വേ​ഷ​ണ​മേ​ഖ​ല.

കോ​ട്ട​യം ജി​ല്ല​യി​ലെ കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റം വ​ള്ളി​യാം​ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​യ ഏ​യ്ഞ്ച​ൽ അ​ധ്യാ​പ​ന​രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്നു. ചെ​ന്നൈ​യി​ൽ ഫെ​ഡ​റ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ചി​റ്റ​ടി ജീ​ര​ക​ത്തി​ൽ ജാ​ക്ക് ഭ​ർ​ത്താ​വ്. മ​ക​ൻ: ആ​ൻ​ഡ്രൂ.

Latest News

Corehub Up