Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayaliStudent

Europe

ബെ​ർ​ലി​ൻ ഭീ​ക​രാ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യും

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ത​ല​സ്ഥാ​ന​മാ​യ ബെ​ർ​ലി​നി​ൽ ക്രി​സ്റ്റ​ഫ​ർ സ്ട്രീ​റ്റ് ഡേ ​ആ​ഘോ​ഷ​ത്തി​നി​ടെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രു മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ട്ട​താ​യി ബെ​ർ​ലി​നി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ൾ അ​റി​യി​ച്ചു.

മു​ഖ​ത്തും കൈ​ക​ളി​ലും വെ​ട്ടേ​റ്റ വി​ദ്യാ​ർ​ഥി ന​ഗ​ര​ത്തി​ലെ ഒ​രു പ്ര​മു​ഖ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. വി​ദ്യാ​ർ​ഥി വീ​സ​യി​ൽ ജ​ർ​മ​നി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

വി​ദ്യാ​ർ​ഥി​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പോ​ലീ​സ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ക്കേ​റ്റ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ജ​ർ​മ​ൻ അ​ധി​കൃ​ത​ർ ന​ൽ​കി​യി​ട്ടു​ണ്ട്.

പോ​ട്സ്ഡാ​മ​ർ പ്ലാ​റ്റ്സി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​തി അ​ബ്ദു​ൾ ബ​ല്ലൂ​ട്ട് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന അ​ടി​യ​ന്ത​ര ര​ക്ഷാ​സേ​ന ഉ​ട​ൻ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഈ ​സം​ഭ​വം ബെ​ർ​ലി​നി​ലെ​യും ജ​ർ​മ​നി​യി​ലെ​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ഭീ​ഷ​ണി കു​റ​ഞ്ഞെ​ങ്കി​ലും പ്ര​വാ​സി​ക​ളും വി​ദ്യാ​ർ​ഥി​ക​ളും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജ​ർ​മ്മ​ൻ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ, യൂ​റോ​പ്പി​ലെ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്നാ​യ ക്രി​സ്റ്റ​ഫ​ർ സ്ട്രീ​റ്റ് ഡേ ​പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്കാ​ണ് ശ​നി​യാ​ഴ്ച പ്ര​തി​യാ​യ ല​ബ​നീ​സ് വം​ശ​ജ​നാ​യ ജ​ർ​മ​ൻ പൗ​ര​ൻ അ​ബ്ദു​ൾ ബ​ല്ലൂ​ദി​നെ (21) വാ​ൻ ഓ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മം ന​ട​ത്തി​യ​ത്.

ക​ത്തി​യു​മാ​യി ഓ​ടി​യ ഇ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​സ്‌​ലാ​മി​ക് ഭീ​ക​രാ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up