Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayaliTeacher

മൻ കി ബാത്തിൽ മലയാളി അധ്യാപകന് പ്രധാനമന്ത്രിയുടെ പ്രശംസ

ന്യൂ​​​ഡ​​​ൽ​​​ഹി: ഫു​​​ട്ബോ​​​ളി​​​നെ സം​​​സ്കൃ​​​ത പ​​​ഠ​​​ന​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ച എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് ചി​​​റ്റൂ​​​രി​​​ലെ സെ​​​ന്‍റ് മേ​​​രീ​​​സ് അ​​​പ്പ​​​ർ പ്രൈ​​​മ​​​റി സ്കൂ​​​ൾ അ​​​ധ്യാ​​​പ​​​ക​​​ൻ അ​​​ഭി​​​ലാ​​​ഷ് ജി. ​​​പ്ര​​​താ​​​പി​​​നെ പ്ര​​​തി​​​മാ​​​സ റേ​​​ഡി​​​യോ പ്ര​​​ക്ഷേ​​​പ​​​ണ​​​മാ​​​യ മ​​​ൻ കി ​​​ബാ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​ശം​​​സി​​​ച്ചു.

കാ​​​യി​​​ക വി​​​നോ​​​ദ​​​ത്തെ​​​യും സം​​​സ്‌​​​കൃ​​​ത​​​ത്തെ​​​യും കോ​​​ർ​​​ത്തി​​​ണ​​​ക്കി‌ അ​​​ഭി​​​ലാ​​​ഷ് വി​​​ക​​​സി​​​പ്പി​​​ച്ച അ​​​ക്ഷ​​​ര​​​ക​​​ന്ദു​​​കം എ​​​ന്ന പ്രോ​​​ജ​​​ക്‌​​​ടാ​​​ണ് പ്ര​​​ശം​​​സ നേ​​​ടി​​​യ​​​ത്.

ഫു​​​ട്ബോ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ദ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി സം​​​സ്‌​​​കൃ​​​ത അ​​​ക്ഷ​​​ര​​​ങ്ങ​​​ളെ വ​​​ള​​​രെ ല​​​ളി​​​ത​​​മാ​​​യി വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ക​​​യാ​​​ണ് അ​​​ക്ഷ​​​ര​​​ക​​​ന്ദു​​​ക​​​ത്തി​​​ലൂ​​​ടെ.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള നൂ​​​ത​​​ന രീ​​​തി​​​ക​​​ൾ പ​​​ഠ​​​നം ആ​​​സ്വാ​​​ദ്യ​​​ക​​​ര​​​മാ​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം ആ​​​ളു​​​ക​​​ളും കാ​​​യി​​​ക​​​രം​​​ഗ​​​വും ത​​​മ്മി​​​ൽ കൂ​​​ടു​​​ത​​​ൽ ആ​​​ഴ​​​ത്തി​​​ലു​​​ള്ള ബ​​​ന്ധം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ലോ​​​ക​​​ക​​​പ്പ് ഫു​​​ട്‍ബോ​​​ളി​​​ന്‍റെ ആ​​​വേ​​​ശം അ​​​ല​​​ത​​​ല്ലി​​​യ സ​​​മ​​​യ​​​ത്താ​​​യി​​​രു​​​ന്നു അ​​​ക്ഷ​​​ര​​​ക​​​ന്ദു​​​കം എ​​​ന്ന ആ​​​ശ​​​യ​​​വു​​​മാ​​​യി അ​​​ഭി​​​ലാ​​​ഷ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​ത്.

Latest News

Corehub Up