Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalisAbroad

Europe

മ​ല​യാ​ളി​യെ മാ​ൾ​ട്ട കൈ​വി​ടു​ന്നോ?; പ്ര​വാ​സി​ക​ൾ​ക്ക് കു​രു​ക്കാ​യി ബ​ജ​റ്റ്

വാ​ലെ​റ്റ: നി​ര​വ​ധി മ​ല​യാ​ളി​ക​ൾ​ക്ക് തൊ​ഴി​ലും മെ​ച്ച​പ്പെ​ട്ട ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​ണ് മാ​ൾ​ട്ട. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ത്ര ശു​ഭ​ക​ര​മ​ല്ല. മാ​ൾ​ട്ട​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് പു​തി​യ സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്ന​താ​ണ് 2027-ലെ ​ബ​ജ​റ്റ്.

രാ​ജ്യ​ത്ത് ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ളാ​ണ് 2027-ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന, വാ​ർ​ഷി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സ്, സൗ​ജ​ന്യ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ​യും ബാ​ധി​ക്കും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് പു​തി​യ ന​യ​ങ്ങ​ൾ പൊ​തു​വാ​യി ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​നാ​ൽ മ​ല​യാ​ളി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള​ല്ല ഇ​വ.

എ​ന്നാ​ൽ മാ​ൾ​ട്ട​യി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രാ​യ​തി​നാ​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​ത്യേ​കി​ച്ചും പ്ര​ധാ​ന​മാ​ണ്.

പു​തി​യ ബ​ജ​റ്റ്; പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ

പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ​യ്ക്കു​ള്ള ഫീ​സ് 600 യൂ​റോ​യി​ൽ​നി​ന്ന് 800 യൂ​റോ​യാ​യി ഉ​യ​ർ​ത്തും. ഇ​തി​നു പു​റ​മെ വ​ർ​ഷം​തോ​റും 400 യൂ​റോ​യു​ടെ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സും ഏ​ർ​പ്പെ​ടു​ത്തും.

ബി, ​ബി1 വി​ഭാ​ഗ​ങ്ങ​ളി​ലെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ​ക്ക് പ്ര​തി​മാ​സം 83 യൂ​റോ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ചാ​ർ​ജും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

സൗ​ജ​ന്യ പൊ​തു​ഗ​താ​ഗ​തം, സൗ​ജ​ന്യ ചൈ​ൽ​ഡ് കെ​യ​ർ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത​യി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രും.

പ്ര​വാ​സി​ക്ക് എ​ത്ര അ​ധി​ക ബാ​ധ്യ​ത?

പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് എ​ടു​ക്കു​ന്ന ഒ​രാ​ൾ​ക്ക് ആ​ദ്യ വ​ർ​ഷം അ​പേ​ക്ഷാ ഫീ​സും ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സും ചേ​ർ​ത്ത് 1,200 യൂ​റോ ന​ൽ​കേ​ണ്ടി​വ​രും.

തു​ട​ർ​ന്നു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ വാ​ർ​ഷി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സാ​യി 400 യൂ​റോ​യും ബാ​ധ​ക​മാ​യ മ​റ്റ് ഫീ​സു​ക​ളും ന​ൽ​ക​ണം.

പു​തി​യ വ്യ​വ​സ്ഥ പ്ര​കാ​രം ബി, ​ബി1 ലൈ​സ​ൻ​സു​ക​ൾ​ക്ക് പ്ര​തി​മാ​സം 83 യൂ​റോ വീ​തം ന​ൽ​കേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ർ​ഷ​ത്തി​ൽ 996 യൂ​റോ അ​ധി​ക ചെ​ല​വു​ണ്ടാ​കും.

ഈ ​ചാ​ർ​ജ് ബാ​ധ​ക​മാ​യ ഒ​രാ​ളു​ടെ ആ​ദ്യ വ​ർ​ഷ​ത്തെ വ​ർ​ക്ക് പെ​ർ​മി​റ്റ്, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫീ​സ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ചാ​ർ​ജ് എ​ന്നി​വ ചേ​ർ​ത്താ​ൽ ആ​കെ 2,196 യൂ​റോ വ​രും.

സൗ​ജ​ന്യ ബ​സ് യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം

2027 ജ​നു​വ​രി മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തെ ദീ​ർ​ഘ​കാ​ല താ​മ​സ പ​ദ​വി ല​ഭി​ക്കാ​ത്ത യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ പൊ​തു​ഗ​താ​ഗ​തം ല​ഭി​ക്കി​ല്ലെ​ന്നാ​ണ് ബ​ജ​റ്റി​ലെ നി​ർ​ദേ​ശം.

ഇ​തോ​ടെ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്ര​യ്ക്കാ​യി അ​ധി​ക തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും.

കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണ​ച്ചെ​ല​വും വ​ർ​ധി​ച്ചേ​ക്കും

സൗ​ജ​ന്യ ചൈ​ൽ​ഡ് കെ​യ​ർ ആ​നു​കൂ​ല്യ​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. നി​ല​വി​ൽ ഈ ​സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ അ​ർ​ഹ​ത അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ പ​ഴ​യ ആ​നു​കൂ​ല്യം തു​ട​രാ​നാ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

പു​തി​യ വ്യ​വ​സ്ഥ​പ്ര​കാ​രം ദീ​ർ​ഘ​കാ​ല താ​മ​സ പ​ദ​വി​യു​ള്ള​വ​ർ​ക്കാ​യി​രി​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കു​ക.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​നും അ​ധി​ക ചെ​ല​വ്

യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് ഉ​പ​യോ​ഗി​ച്ച് മാ​ൾ​ട്ട​യി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ പ്ര​വേ​ശ​നം മു​ത​ൽ 12 മാ​സം മാ​ത്ര​മാ​ണ് അ​നു​മ​തി. അ​തി​നു​ശേ​ഷം മാ​ൾ​ട്ടീ​സ് അ​ല്ലെ​ങ്കി​ൽ യൂ​റോ​പ്യ​ൻ ലൈ​സ​ൻ​സ് നേ​ടേ​ണ്ടി​വ​രും.

പു​തു​താ​യി ന​ൽ​കു​ന്ന​തോ പു​തു​ക്കു​ന്ന​തോ ആ​യ ബി, ​ബി1 ലൈ​സ​ൻ​സു​ക​ൾ​ക്ക് പ്ര​തി​മാ​സം 83 യൂ​റോ​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സും ബാ​ധ​ക​മാ​കും. ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ളു​ണ്ട്.

മാ​ൾ​ട്ട​യ്ക്ക് ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​കു​മോ?

മാ​ൾ​ട്ട​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക് ചെ​റു​ത​ല്ല. 2025 അ​വ​സാ​ന​ത്തോ​ടെ രാ​ജ്യ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം 1,35,417 ആ​യി​രു​ന്നു. ഇ​തി​ൽ ഏ​ക​ദേ​ശം 70 ശ​ത​മാ​ന​വും യൂ​റോ​പ്യ​ൻ യൂ​ണി​യ​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​ണ്.

ഇ​ന്ത്യ, ഫി​ലി​പ്പീ​ൻ​സ്, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യും ഔ​ദ്യോ​ഗി​ക തൊ​ഴി​ൽ​വി​പ​ണി ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2025-ൽ ​മാ​ൾ​ട്ട അ​നു​വ​ദി​ച്ച 32,693 താ​മ​സാ​നു​മ​തി​ക​ളി​ൽ 7,014 എ​ണ്ണ​വും ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി​രു​ന്നു.

ആ​കെ അ​നു​മ​തി​ക​ളു​ടെ ഏ​ക​ദേ​ശം 21 ശ​ത​മാ​ന​മാ​ണി​ത്. തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, കു​ടും​ബ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള അ​നു​മ​തി​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മാ​ൾ​ട്ട​യു​ടെ തൊ​ഴി​ൽ​വി​പ​ണി​യി​ൽ ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള സാ​ന്നി​ധ്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​ക​ണ​ക്ക്.

സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം എ​ന്ത്?

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തി​നി​ടെ മാ​ൾ​ട്ട​യി​ലെ തൊ​ഴി​ൽ​വി​പ​ണി​യി​ൽ 1.30 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ധ​ന​മ​ന്ത്രി ക്ലൈ​ഡ് ക​രു​വാ​ന ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​തി​ൽ 1.06 ല​ക്ഷം പേ​രും വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളാ​ണ്. അ​തേ​സ​മ​യം, മാ​ൾ​ട്ടീ​സ്, ഗോ​സി​റ്റ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 2015-ലെ 1.80 ​ല​ക്ഷ​ത്തി​ൽ​നി​ന്ന് 2025 അ​വ​സാ​ന​ത്തോ​ടെ 2.05 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​ത് തു​ട​രു​മെ​ന്നും എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളും പൊ​തു​സേ​വ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​വ​ർ സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​സം​ഖ്യ​യും അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളി​ലെ സ​മ്മ​ർ​ദ​വും നി​യ​ന്ത്രി​ച്ച് കൂ​ടു​ത​ൽ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് മാ​റു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പി​ത ല​ക്ഷ്യം.

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് വ​ർ​ധ​ന​യി​ലൂ​ടെ മാ​ത്രം ഏ​ക​ദേ​ശം 80 ദ​ശ​ല​ക്ഷം യൂ​റോ വ​രു​മാ​നം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും സൗ​ജ​ന്യ ഗ​താ​ഗ​തം, ചൈ​ൽ​ഡ് കെ​യ​ർ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളി​ലെ മാ​റ്റ​ങ്ങ​ളി​ലൂ​ടെ പ്ര​തി​വ​ർ​ഷം 46 ദ​ശ​ല​ക്ഷം യൂ​റോ ലാ​ഭി​ക്കാ​നോ അ​ധി​ക വ​രു​മാ​ന​മു​ണ്ടാ​ക്കാ​നോ ക​ഴി​യു​മെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ട​ൽ.

മ​ല​യാ​ളി​ക​ളു​ടെ ഭാ​വി എ​ന്താ​കും?

മാ​ൾ​ട്ട​യി​ലേ​ക്ക് തൊ​ഴി​ൽ തേ​ടി​പ്പോ​കു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഇ​നി കൂ​ടു​ത​ൽ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ ആ​വ​ശ്യ​മാ​യി വ​രും. ഉ​യ​ർ​ന്ന ശ​മ്പ​ളം മാ​ത്രം പ​രി​ഗ​ണി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

വ​ർ​ക്ക് പെ​ർ​മി​റ്റ്, താ​മ​സം, യാ​ത്ര, കു​ട്ടി​ക​ളു​ടെ പ​രി​ച​ര​ണം, മ​റ്റ് ജീ​വി​ത​ച്ചെ​ല​വു​ക​ൾ എ​ന്നി​വ​യെ​ല്ലാം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ടി​വ​രും.

പു​തി​യ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​കു​ന്ന​തോ​ടെ മാ​ൾ​ട്ട​യി​ലെ ജീ​വി​ത​ച്ചെ​ല​വി​ൽ ഉ​ണ്ടാ​കാ​വു​ന്ന മാ​റ്റ​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​കും.

മാ​ൾ​ട്ട​യി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും നി​ല​വി​ൽ അ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​വ​രും പു​തി​യ വ്യ​വ​സ്ഥ​ക​ൾ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി വേ​ണം തു​ട​ർ​തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ.

Latest News

Corehub Up