Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalisInMalta

Europe

മാ​ൾ​ട്ട​യി​ൽ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​വാ​സി പ്ര​തി​ഷേ​ധം; ആ​ശ​ങ്ക​യി​ൽ മ​ല​യാ​ളി​ക​ളും

വ​ല്ലെ​റ്റ: മാ​ൾ​ട്ട സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ലും തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സി​ന് എ​തി​രാ​യ വീ​സ-​തൊ​ഴി​ൽ നി​യ​മ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യ​ത്ത് പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും വ​ൻ പ്ര​തി​ഷേ​ധം.

ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​നി​ന്നു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ളെ ഒ​ന്ന​ട​ങ്കം പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ പു​തി​യ നി​യ​മ​ങ്ങ​ൾ.

മാ​ൾ​ട്ട​യി​ലെ ആ​കെ ജ​ന​സം​ഖ്യ​യാ​യ അ​ഞ്ച​ര ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ൾ​ക്കാ​രി​ൽ ഒ​ന്ന​ര ല​ക്ഷ​വും ഇ​ന്ത്യ ഉ​ൾ​പ്പ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളാ​ണ്.

അ​തി​നാ​ൽ​ത്ത​ന്നെ ബ​ജ​റ്റി​ലെ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ രാ​ജ്യ​ത്തെ ഭൂ​രി​പ​ക്ഷം പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യും ടൂ​റി​സം രം​ഗ​ത്തെ​യും ഒ​രു​പോ​ലെ ത​ള​ർ​ത്തും.

നി​ര​വ​ധി മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളും വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ഈ ​പ്ര​വി​ശ്യ​യി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.

ബ​ജ​റ്റി​ൽ പ്ര​വാ​സി​ക​ളെ ബാ​ധി​ക്കു​ന്ന പ്ര​ധാ​ന പ്ര​ശ്ന​ങ്ങ​ൾ

വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സു​ക​ളി​ലെ വ​ൻ വ​ർ​ധ​ന​വ്: പു​തി​യ വ​ർ​ക്ക് പെ​ർ​മി​റ്റ് അ​പേ​ക്ഷ​ക​ൾ​ക്കു​ള്ള ഫീ​സ് 600 യൂ​റോ​യി​ൽ നി​ന്ന് 800 യൂ​റോ​യാ​യി ഉ​യ​ർ​ത്തി.

കൂ​ടാ​തെ പു​തി​യ അ​പേ​ക്ഷ​ക​ർ​ക്കും പു​തു​ക്കു​ന്ന​വ​ർ​ക്കും പ്ര​തി​വ​ർ​ഷം 400 യൂ​റോ അ​ധി​ക ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ സം​ഭാ​വ​ന ഫീ​സും ഏ​ർ​പ്പെ​ടു​ത്തി.

ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്ക​ൽ: പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യം, സൗ​ജ​ന്യ ശി​ശു​പ​രി​പാ​ല​നം, ആ​റ്റി​പ്പി​ക്ക​ൽ വ​ർ​ക്കിം​ഗ് അ​വേ​ഴ്സ് ബോ​ണ​സ് തു​ട​ങ്ങി​യ​വ ടി​സി​എ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ്ര​വാ​സി​ക​ൾ​ക്ക് നി​ഷേ​ധി​ച്ചു.

വി​ദേ​ശ ലൈ​സ​ൻ​സു​ക​ൾ​ക്കും അ​വി​ദ​ഗ്ധ ലൈ​സ​ൻ​സു​ക​ൾ​ക്കും നി​കു​തി: കാ​ർ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​മാ​സം 83 യൂ​റോ വ​രെ​യു​ള്ള അ​ധി​ക അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഫീ​സും പ്ര​വാ​സി​ക​ൾ​ക്ക് ചു​മ​ത്തി.

വി​ദ്യാ​ർഥി​ക​ളു​ടെ പ​ഠ​ന​ച്ചെ​ല​വ് വ​ർ​ധി​ച്ചു: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള റെ​സി​ഡ​ൻ​സ് പെ​ർ​മി​റ്റ് ഫീ​സു​ക​ളും ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തി.

യൂ​റോ​പ്പി​ലെ മ​റ്റ് ചി​ല രാ​ജ്യ​ങ്ങ​ളി​ൽ കൊ​ണ്ടു വ​ന്ന ക​ർ​ശ​ന​മാ​യ കു​ടി​യേ​റ്റ -​ തൊ​ഴി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​തേ​പ​ടി മാ​ൾ​ട്ട​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ നി​ല​നി​ർ​ത്തു​ന്ന​തി​ലും ടൂ​റി​സം മേ​ഖ​ല​യു​ടെ വി​ജ​യ​ത്തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​നെ വേ​ർ​തി​രി​ച്ചു കാ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​രിന്‍റേ​തെ​ന്ന് വി​വി​ധ സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

വി​ഷ​യ​ത്തി​ൽ യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ അം​ഗ​ങ്ങ​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കാ​നും ഇയുവി​ലെ എ​ല്ലാ തേ​ർ​ഡ് ക​ൺ​ട്രി നാ​ഷ​ണ​ൽ​സി​നെ​യും കൂ​ട്ടി​യോ​ജി​പ്പി​ച്ച് ഒ​റ്റ​ക്കെ​ട്ടാ​യി നി​യ​മ​പോ​രാ​ട്ട​വും പ്ര​തി​ഷേ​ധ​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കാ​നു​മു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ൾ.

യൂ​റോ​പ്യ​ൻ പാ​ർ​ല​മെ​ന്‍റി​ലെ പ്ര​തി​നി​ധി​ക​ളെ​ക്കൂ​ടി പ​ങ്കെ​ടു​പ്പി​ച്ച് വി​ഷ​യ​ത്തി​ൽ വ​ലി​യ കാ​മ്പ​യി​നു​ക​ൾ ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

Latest News

Corehub Up