Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malayanpady

Kannur

മ​ല​യാം​പ​ടി എ​സ് വ​ള​വി​ലെ അ​പ​ക​ടഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ നടപടി തുടങ്ങി

കേ​ള​കം: മ​ല​യാം​പ​ടി എ​സ് വ​ള​വി​ലെ അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​വാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത്. റോ​ഡ് വീ​തി കൂ​ട്ടു​ന്ന​തി​നും സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​മാ​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. കേ​ള​ക​ത്തുനി​ന്ന് എ​ളു​പ്പ​ത്തി​ൽ ഏ​ല​പീ​ടി​ക​യി​ലേ​ക്കും അ​തു​വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്കും പോ​കാ​ൻ ക​ഴി​യു​ന്ന കേ​ള​കം-​മ​ല​യാം​പ​ടി-​ഏ​ല​പ്പീ​ടി​ക റോ​ഡി​ലെ അ​പ​ക​ട​ക​ര​മാ​യ എ​സ് വ​ള​വി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​യ​തോ​ടെ​യാ​ണ് അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​മാ​യി പ​ഞ്ചാ​യ​ത്ത് രം​ഗ​ത്തെ​ത്തി​യ​ത്.

അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ റോ​ഡ് വീ​തി കൂ​ട്ടി നി​ർ​മി​ക്കു​ന്ന​തി​നും സം​ര​ക്ഷ​ണ​ഭി​ത്തി ഒ​രു​ക്കു​ന്ന​തി​നു​മു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ച്ച​ത്. ഇ​തു​കൂ​ടാ​തെ അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കും. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലെ​യും കാ​ടു​ക​ൾ വൃ​ത്തി​യാ​ക്കി റോ​ഡ് കൃ​ത്യ​മാ​യി കാ​ണു​ന്ന​തി​നും റോ​ഡി​ന്‍റെ ക​യ​റ്റ​വും വ​ള​വും ഡ്രൈ​വ​ർ​മാ​ർ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി ഇ​തി​നോ​ട​കം പൂ​ർ​ത്തീ​ക​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​വീ​ട്ടി​ലേ​ക്ക് വ​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തേ വ​ള​വി​ൽ ത​ന്നെ എ​ട്ടോ​ളം അ​പ​ക​ട​ങ്ങ​ൾ ഇ​തി​നോ​ട​കം ന​ട​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ സ​ഞ്ച​രി​ച്ച മി​നി ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു​പേ​ർ മ​രി​ച്ചി​രു​ന്നു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​വും എ​സ് വ​ള​വു​മാ​ണ് അ​പ​ക​ട​ത്തി​ന് പ്ര​ധാ​ന​മാ​യും കാ​ര​ണ​മാ​കു​ന്ന​ത്.

ടെ​ൻ​ഡ​ർ ന​ട​പ​ടി പൂ​ർ​ത്തി​യാ​യി​ട്ടും ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണ പ്ര​വൃ​ത്തി ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ടം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് ക​രാ​റു​കാ​ര​നെ നേ​രി​ട്ട് വി​ളി​ക്കു​ക​യും അ​ടി​യ​ന്ത​ര​മാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​നു ത​ന്നെ നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. എ​സ്റ്റി​മേ​റ്റി​ൽ പെ​ടാ​ത്ത കു​റ​ച്ചു കാ​ര്യ​ങ്ങ​ൾ കൂ​ടി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മാ​ത്ര​മേ റോ​ഡി​ന്‍റെ അ​പ​ക​ടം പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

വ​ള​വി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ നി​ൽ​ക്കു​ന്ന മ​ൺ​തി​ട്ട നീ​ക്കം ചെ​യ്ത് റോ​ഡി​ന് കു​റ​ച്ചു​കൂ​ടി വീ​തി ല​ഭ്യ​മാ​കു​ന്ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​തി​നാ​യി സ്വ​കാ​ര്യ വ്യ​ക്തി​യോ​ട് സം​സാ​രി​ച്ച് ആ ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​തി​യാ​യ സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​സ​ഫ് പ​റ​ഞ്ഞു.

Latest News

Corehub Up