Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malaysian

മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം 

കോ​ഴി​ക്കോ​ട്: മ​ലേ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ഴി​ക്കോ​ട് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് ട്രാ​ഫി​ക് പൊ​ലി​സ്. 13ന് ​വൈ​കി​ട്ട് അ​ഞ്ച് മു​ത​ലാ​യി​രി​ക്കും ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. വൈ​ദ്യ​ര​ങ്ങാ​ടി, രാ​മ​നാ​ട്ടു​ക​ര മു​ത​ൽ മ​ലാ​പ്പ​റ​മ്പ് വ​രെ​യും മ​ലാ​പ്പ​റ​മ്പ് മു​ത​ൽ കു​ന്ന​മം​ഗ​ലം -മ​ട​വൂ​ർ വ​രെ​യും വൈ​കി​ട്ട് അ​ഞ്ച് മു​ത​ൽ പൂ​ർ​ണ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.

വി​വി​ഐ​പി പാ​സിം​ഗ് സ​മ​യ​ത്ത് റൂ​ട്ടി​ൽ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കും. വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ താ​മ​ര​ശേ​രി, ബാ​ലു​ശേ​രി, ന​ന്മ​ണ്ട, എ​ര​ഞ്ഞി​പ്പാ​ലം വ​ഴി​യും കൊ​ടു​വ​ള്ളി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ട​നി​ലം - ക​ള​രി​ക്ക​ണ്ടി - വ​ര​ട്ട്യാ​ക്ക് - പെ​രി​ങ്ങ​ളം - വ​ഴി​യും മു​ക്കം ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചെ​ത്തു​ക​ട​വ്-​പെ​രി​ങ്ങ​ളം വ​ഴി​യും ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ല​ത്തൂ​ർ- പാ​വ​ങ്ങാ​ട്- ന​ട​ക്കാ​വ് വ​ഴി​യും യൂ​ണി​വേ​ഴ്സി​റ്റി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഇ​ടി​മൂ​ഴി​ക്ക​ൽ- രാ​മ​നാ​ട്ടു​ക​ര - ഫ​റോ​ക്ക് - ചെ​റു​വ​ണ്ണൂ​ർ വ​ഴി​യും കോ​ഴി​ക്കോ​ട് സി​റ്റി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കേ​ണ്ട​താ​ണ്.

സി​റ്റി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് - മു​ണ്ടി​ക്ക​ൽ താ​ഴം -കോ​ട്ടാം​പ​റ​മ്പ- മ​ന​ത്താ​ന​ത്ത് റോ​ഡ് വ​ഴി കു​ന്ന​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്. മ​ലാ​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ള​ക്ക​ട​വ് ഇ​രി​ങ്ങാ​ട​ൻ പ​ള്ളി - മു​ണ്ടി​ക്ക​ൽ താ​ഴം - കോ​ട്ടാം​പ​റ​മ്പ് - മ​ന​ത്താ​ന​ത്ത് റോ​ഡ് വ​ഴി കു​ന്ന​മം​ഗ​ലം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​താ​ണ്. എ​യ​ർ​പോ​ർ​ട്ട്- റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കേ​ണ്ട യാ​ത്ര​ക്കാ​ർ നേ​ര​ത്തെ പു​റ​പ്പെ​ടേ​ണ്ട​താ​ണ്. മ​ലാ​പ്പ​റ​മ്പ് മു​ത​ൽ കു​ന്ന​മം​ഗ​ലം - മ​ട​വൂ​ർ വ​രെ​യു​ള്ള റോ​ഡു​ക​ളി​ൽ യാ​തൊ​രു​വി​ധ വാ​ഹ​ന പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

Latest News

Corehub Up