Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maltodextrin In Food Label

Family Health

'പഞ്ചസാര ചേർത്തിട്ടില്ല” എന്ന് എഴുതിയിട്ടുണ്ടെങ്കിലും...

 ഭക്ഷണ ലേബലിൽ മാൾട്ടോഡെക്സ്ട്രിൻ എന്നു കണ്ടിട്ടുണ്ടോ? നമ്മൾ ദിവസവും കഴിക്കുന്ന പല പാക്കറ്റ് ഭക്ഷണങ്ങളിലും കാണപ്പെടുന്ന ഒരു ഘടകമാണ് മാൾട്ടോഡെക്സ്ട്രിൻ. ചോളം, അരി, ഉരുളക്കിഴങ്ങ്, മരച്ചീനി തുടങ്ങിയവയിലെ അന്നജത്തിൽ നിന്നാണ് ഇത് നിർമിക്കുന്നത്.

എന്തിനാണ് ഭക്ഷണത്തിൽ ഇത് ചേർക്കുന്നത്?

* ഭക്ഷണത്തിന് കട്ടിയും മൃദുത്വവും നൽകാൻ
* ഉൽപ്പന്നത്തിന്‍റെ ഷെൽഫ് ലൈഫ് കൂട്ടാൻ
* രുചി സന്തുലിതമാക്കാൻ

മാൾട്ടോഡെക്സ്ട്രിൻ ഒഴിവാക്കണോ?

മാൾട്ടോഡെക്സ്ട്രിൻ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് വേഗത്തിൽ ഉയർത്താൻ ഇടയാക്കും. എന്നാൽ അതിന്‍റെ സ്വാധീനം കഴിക്കുന്ന അളവ്, എത്ര തവണ കഴിക്കുന്നു, ഭക്ഷണത്തിന്‍റെ മൊത്തത്തിലുള്ള ഘടന എന്നിവയെ ആശ്രയിച്ചിരിക്കും.

ലേബൽ വായിക്കുമ്പോൾ ശ്രദ്ധിക്കാം!

ഒരു ഉൽപ്പന്നത്തിൽ “പഞ്ചസാര ചേർത്തിട്ടില്ല” എന്ന് എഴുതിയിട്ടുണ്ടെങ്കിലും അതിൽ മാൾട്ടോഡെക്സ്ട്രിൻ ഉണ്ടാകാം. അതുകൊണ്ട്, പഞ്ചസാരയുടെ അളവോ കലോറി ഉപഭോഗമോ നിയന്ത്രിക്കുന്നവർ ഭക്ഷണത്തിന്‍റെ ചേരുവകളുടെ പട്ടിക കൂടി പരിശോധിക്കുക.

സുരക്ഷിതവും ശുചിത്വമുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രതയോടെ ഒപ്പമുണ്ട്. പരാതികൾ അറിയിക്കാം: Food Safety Toll Free – 1800 425 1125

 

വിവരങ്ങൾ- ഫുഡ് സേഫ്റ്റി കേരള, സംസ്ഥാന സർക്കാർ

Latest News

Corehub Up