Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malur Election Case

മാ​ലൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ്: കോ​ൺ​ഗ്ര​സ് എം​എ​ൽ​എ കെ.​വൈ. ന​ഞ്ചെ​ഗൗ​ഡ​യു​ടെ വി​ജ​യം സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ മാ​ലൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ കെ.​വൈ. ന​ഞ്ചെ​ഗൗ​ഡ​യു​ടെ 2023-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു. ന​ഞ്ചെ​ഗൗ​ഡ​യു​ടെ വി​ജ​യം റ​ദ്ദാ​ക്കി​യ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി​യു​ടെ മു​ൻ ഉ​ത്ത​ര​വ് കോ​ട​തി അ​സാ​ധു​വാ​ക്കി. ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സ് ജോ​യ്മാ​ല്യ ബാ​ഗ്ചി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

2023-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 248 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി കെ.​എ​സ്. മ​ഞ്ജു​നാ​ഥ് ഗൗ​ഡ​യെ ന​ഞ്ചെ​ഗൗ​ഡ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ വോ​ട്ടെ​ണ്ണ​ലി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് മ​ഞ്ജു​നാ​ഥ് ഗൗ​ഡ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. വോ​ട്ടെ​ണ്ണ​ൽ പ്ര​ക്രി​യ​യു​ടെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി 2025 സെ​പ്റ്റം​ബ​റി​ൽ ഹൈ​ക്കോ​ട​തി ന​ഞ്ചെ​ഗൗ​ഡ​യു​ടെ വി​ജ​യം റ​ദ്ദാ​ക്കി​യി​രു​ന്നു.

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ന​ഞ്ചെ​ഗൗ​ഡ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ൾ, കോ​ട​തി വോ​ട്ടു​ക​ൾ വീ​ണ്ടും എ​ണ്ണാ​ൻ ഉ​ത്ത​ര​വി​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​ത്തി​യ പു​ന​ർ വോ​ട്ടെ​ണ്ണ​ലി​ന്‍റെ  ഫ​ലം മു​ദ്ര​വെ​ച്ച ക​വ​റി​ൽ സു​പ്രീം​കോ​ട​തി​ക്ക് സ​മ​ർ​പ്പി​ച്ചു.
മു​ദ്ര​വെ​ച്ച ക​വ​ർ തു​റ​ന്ന് പ​രി​ശോ​ധി​ച്ച കോ​ട​തി, പു​ന​ർ വോ​ട്ടെ​ണ്ണ​ലി​ലും ന​ഞ്ചെ​ഗൗ​ഡ ത​ന്നെ​യാ​ണ് വി​ജ​യി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. പു​തു​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം അ​ദ്ദേ​ഹം 250 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച​താ​യി കോ​ട​തി രേ​ഖ​പ്പെ​ടു​ത്തി.

പു​ന​ർ വോ​ട്ടെ​ണ്ണ​ലി​ലും വി​ജ​യി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഞ്ചെ​ഗൗ​ഡ​യു​ടെ എം​എ​ൽ​എ സ്ഥാ​നം നി​ല​നി​ൽ​ക്കു​മെ​ന്ന് കോ​ട​തി വി​ധി​ച്ചു. വീ​ഡി​യോ റെ​ക്കോ​ർ​ഡിം​ഗി​ലെ പി​ഴ​വു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Latest News

Corehub Up