Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mamatha Banerjee

ബം​ഗാ​ളി​ൽ രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താൻ ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണ്: മ​മ​താ ബാ​ന​ർ​ജി  

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​തി​രി​ക്കാ​നും സം​സ്ഥാ​ന​ത്ത് രാ​ഷ്ട്ര​പ​തി​ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​നും ബി​ജെ​പി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി. സം​സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് വീ​ഴ്ച​യു​ണ്ടാ​യെ​ന്നും മ​മ​ത വി​മ​ർ​ശി​ച്ചു.

സാ​ഗ​ർ​ദി​ഘി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. ബു​ധ​നാ​ഴ്ച മാ​ൾ​ഡ ജി​ല്ല​യി​ൽ മൂ​ന്ന് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴ് ജു​ഡീ​ഷ്യ​ൽ ഓ​ഫീ​സ​ർ​മാ​രെ ഗ്രാ​മ​വാ​സി​ക​ൾ ബ​ന്ദി​ക​ളാ​ക്കി​യി​രു​ന്നു.

എ​സ്‌​ഐ​ആ​റി​ന്റെ ഭാ​ഗ​മാ​യി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് പേ​ര് നീ​ക്കം​ചെ​യ്ത വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഗ്രാ​മ​വാ​സി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ പ്ര​ശ്‌​ന​മു​ണ്ടാ​യ​ത്. പി​ന്നാ​ലെ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് മാ​ൾ​ഡ​യി​ലു​ണ്ടാ​യ​ത്. പ്ര​തി​ഷേ​ധ​ക്കാ​ർ അ​ഞ്ചോ​ളം നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന ദേ​ശീ​യ, സം​സ്ഥാ​ന​പാ​ത​ക​ളും ഗ്രാ​മീ​ണ​റോ​ഡു​ക​ളും ത​ട​ഞ്ഞു.

കൊ​ൽ​ക്ക​ത്ത​യി​ൽ മു​ഖ്യ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റു​ടെ ഓ​ഫീ​സി​ന് മു​ന്നി​ൽ ടി​എം​സി പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ​വു​മു​ണ്ടാ​യി. എ​സ്‌​ഐ​ആ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോം ​ആ​റ് അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ക്കു​ന്ന​തി​ൽ ക്ര​മ​ക്കേ​ടു​ക​ളു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധ​ക്കാ​രു​ടെ ആ​വ​ശ്യം.

Latest News

Corehub Up