Mon, 7 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mammukka

75-ാം വ​യ​സി​ലും പു​തു​മ​യു​ടെ അ​തേ മു​ഖം; ഒ​രേ​യൊ​രു മ​മ്മൂ​ട്ടി

'ഞാ​ൻ ഇ​പ്പോ​ഴും പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്… ഇ​നി​യും പ​ഠി​ക്കാ​നു​ണ്ട്'.

ഒ​രു മ​നു​ഷ്യ​ന്‍റെ 75 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ അ​ത് ഒ​രു നീ​ണ്ട കാ​ല​യ​ള​വാ​ണ്. പ​ക്ഷേ ഒ​രു ക​ലാ​കാ​ര​ന്‍റെ 75 വ​ർ​ഷ​ത്തെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ, അ​ത് കാ​ല​ത്തി​ന്‍റെ ത​ന്നെ ഒ​രു ച​രി​ത്ര​മാ​യി മാ​റും. സെ​പ്റ്റം​ബ​ർ ഏ​ഴി​ന് മ​മ്മൂ​ട്ടി​ക്ക് 75 വ​യ​സ്.

എ​ഴു​പ​ത്തി​യ​ഞ്ച് വ​ർ​ഷം എ​ന്ന സം​ഖ്യ മ​മ്മൂ​ട്ടി​യു​ടെ മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ൾ അ​തി​നെ വി​ശ്വ​സി​ക്കാ​ൻ ഒ​രു പ്രേ​ക്ഷ​ക​നും എ​ളു​പ്പ​മ​ല്ല. കാ​ര​ണം വ​ർ​ഷ​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ ക​ണ​ക്കാ​ക്ക​പ്പെ​ടു​മ്പോ​ഴും മ​മ്മൂ​ട്ടി​യു​ടെ ക​ലാ​ജീ​വി​ത​ത്തി​ൽ അ​വ​യൊ​ന്നും പ്രാ​യ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​യി തോ​ന്നി​യി​ട്ടി​ല്ല. ഓ​രോ പു​തി​യ ക​ഥാ​പാ​ത്ര​ത്തി​ലും അ​ദ്ദേ​ഹം വീ​ണ്ടും തു​ട​ങ്ങു​ക​യാ​ണ്. വീ​ണ്ടും പ​ഠി​ക്കു​ക​യാ​ണ്. വീ​ണ്ടും അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ്.​അ​താ​ണ് മ​മ്മൂ​ട്ടി​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത.

1971-ൽ ​അ​നു​ഭ​വ​ങ്ങ​ൾ പാ​ളി​ച്ച​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലെ ഒ​രു ചെ​റി​യ വേ​ഷ​ത്തി​ലൂ​ടെ സി​നി​മ​യു​ടെ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന ആ ​ചെ​റു​പ്പ​ക്കാ​ര​ൻ ഇ​ന്ന് മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ അ​ധ്യാ​യ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​രി​ക്കു​ന്നു.

ആ ​യാ​ത്ര​യി​ൽ വി​ജ​യ​ങ്ങ​ൾ മാ​ത്രമല്ല ഉണ്ടായിരുന്നത്. പ​രാ​ജ​യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. കാ​ത്തി​രി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ദി​വ​സ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. സ്വ​യം തെ​ളി​യി​ക്കേ​ണ്ടി വ​ന്ന നി​മി​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഓ​രോ ത​വ​ണ​യും മ​മ്മൂ​ട്ടി തി​രി​ച്ചു​വ​ന്ന​ത് കൂ​ടു​ത​ൽ ശ​ക്ത​നാ​യ ന​ട​നാ​യി​ട്ടാ​യി​രു​ന്നു.

മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​നെ വ​ർ​ഷ​ങ്ങ​ളാ​യി മാ​ത്രം അ​ള​ക്കാ​നാ​വി​ല്ല. അ​ത് ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​ള​ക്കേ​ണ്ട​താ​ണ്.

വ​ക്കീ​ലാ​യി, ക​ർ​ഷ​ക​നാ​യി, തൊ​ഴി​ലാ​ളി​യാ​യി, പൊ​ലി​സു​കാ​ര​നാ​യി, രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യി, അ​ധ്യാ​പ​ക​നാ​യി, കു​ടും​ബ​നാ​ഥ​നാ​യി, സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി…​ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വി​ത​ത്തി​ൽ ക​ട​ന്നു​വ​രാ​വു​ന്ന എ​ത്ര​യോ മു​ഖ​ങ്ങ​ൾ മ​മ്മൂ​ട്ടി സ്വ​ന്തം മു​ഖ​മാ​ക്കി.

‘മ​തി​ലു​ക​ൾ’ മു​ത​ൽ ‘ഒ​രു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ’ വ​രെ, ‘വാ​ത്സ​ല്യം’ മു​ത​ൽ ‘അം​ബേ​ദ്ക​ർ’ വ​രെ,‘വി​ദേ​യ​ൻ’ മു​ത​ൽ ‘പാ​ലേ​രി മാ​ണി​ക്യം’ വ​രെ, ‘പേ​ര​ൻ​പ്’ മു​ത​ൽ ‘ഭ്ര​മ​യു​ഗം’ വ​രെ…​ഓ​രോ ക​ഥാ​പാ​ത്ര​വും മ​മ്മൂ​ട്ടി എ​ന്ന ന​ട​ന്‍റെ മ​റ്റൊ​രു വാ​തി​ൽ തു​റ​ന്നു.

അ​ഭി​ന​യ​ത്തി​ന് ഒ​രു പ്രാ​യ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം തെ​ളി​യി​ച്ചു. ഒ​രു ന​ട​ന് സ്വ​യം ആ​വ​ർ​ത്തി​ക്കാ​തെ എ​ത്ര​കാ​ലം മു​ന്നോ​ട്ട് പോ​കാ​മെ​ന്നും കാ​ണി​ച്ചു​കൊ​ടു​ത്തു.​ മൂ​ന്ന് ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ദേ​ശീ​യ-​സം​സ്ഥാ​ന അം​ഗീ​കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ജീ​വി​ത​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

എ​ന്നാ​ൽ പു​ര​സ്കാ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തേ​ക്കാ​ൾ വ​ലു​താ​ണ് മ​മ്മൂ​ട്ടി​യു​ടെ യാ​ത്ര. കാ​ര​ണം പു​ര​സ്കാ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴി​വി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​ങ്ങ​ളാ​ണ്. പ​ക്ഷേ മ​ല​യാ​ളി​യു​ടെ സ്നേ​ഹം. അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ്.

താ​ര​ത്തി​ന​പ്പു​റ​ത്തെ മ​മ്മൂ​ട്ടി

മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ച് പ​റ​യു​മ്പോ​ൾ ന​മ്മ​ൾ പ​ല​പ്പോ​ഴും പ​റ​യു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ചാ​ണ്. എ​ന്നാ​ൽ ആ ​അ​ഭി​ന​യ​ത്തി​ന് പി​ന്നി​ലു​ള്ള മ​നു​ഷ്യ​നെ മ​റ​ക്കാ​നാ​വി​ല്ല.

കൃ​ത്യ​നി​ഷ്ഠ, അ​ച്ച​ട​ക്കം, പ​ഠി​ക്കാ​നു​ള്ള മ​ന​സ്, തൊ​ഴി​ലി​നോ​ടു​ള്ള ബ​ഹു​മാ​നം. സ്വ​യം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള നി​ര​ന്ത​ര​മാ​യ ശ്ര​മം. ഇ​വ​യെ​ല്ലാം ചേ​ർ​ന്നാ​ണ് മ​മ്മൂ​ട്ടി എ​ന്ന വ്യ​ക്തി​ത്വം രൂ​പ​പ്പെ​ട്ട​ത്.

കൃ​ഷി​യു​മാ​യി ചേ​ർ​ന്നു​നി​ന്ന ഒ​രു കു​ടും​ബാ​ന്ത​രീ​ക്ഷ​ത്തി​ൽ നി​ന്നാ​ണ് അ​ദ്ദേ​ഹം വ​ള​ർ​ന്ന​ത്. നി​യ​മം പ​ഠി​ച്ചു. അ​ഭി​ഭാ​ഷ​ക​നാ​യി ജോ​ലി ചെ​യ്തു. പി​ന്നീ​ട് സി​നി​മ​യെ ജീ​വി​ത​മാ​ക്കി. സാ​ധാ​ര​ണ ജീ​വി​ത​ത്തി​ൽ നി​ന്ന് അ​സാ​ധാ​ര​ണ​മാ​യൊ​രു ക​ലാ​ജീ​വി​ത​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​യി​രു​ന്നു അ​ത്. അ​തി​നാ​ൽ മ​മ്മൂ​ട്ടി​യു​ടെ ജീ​വി​തം സി​നി​മ​യി​ലെ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ഒ​രു പാ​ഠ​പു​സ്ത​കം കൂ​ടി​യാ​ണ്.

പ്ര​തി​ഭ മാ​ത്രം പോ​രാ. പ്ര​തി​ഭ​യെ നി​ല​നി​ർ​ത്താ​ൻ അ​ധ്വാ​നം വേ​ണം. അ​ധ്വാ​ന​ത്തെ നി​ല​നി​ർ​ത്താ​ൻ അ​ച്ച​ട​ക്കം വേ​ണം. അ​തി​നു​മ​പ്പു​റം പ​ഠി​ച്ചു​കൊ​ണ്ടേ​യി​രി​ക്കാ​നു​ള്ള മ​ന​സും വേ​ണം.

കാ​ലം മാ​റി… മ​മ്മൂ​ട്ടി മാ​റി​ക്കൊ​ണ്ടേ​യി​രു​ന്നു

 

Latest News

Corehub Up