സുല്‍ത്താന്‍ ബത്തേരി: ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 33 കുപ്പി മദ്യവുമായി ഒരാള്‍ പിടിയിലായി. ഇരുളം മൂടക്കൊല്ലി കാരക്കാട് ഷണ്‍മുഖദാസിനെയാണ്(64)അറസ്റ്റ് ചെയ്തത്.
16.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 5.85 ലിറ്റര്‍ ബിയറും ഇയാളുടെ വീട്ടില്‍നിന്നു കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. വിജയകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ എം. രാജേഷ്, ആര്. രജീഷ്, എ.എം. ബിനുമോന്, എം.കെ. സുരേന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, എ. അനില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എം.ജെ. ജലജ, സിഇഒ ഡ്രൈവര്‍ എന്‍.എം. അന്‍വര്‍ സാദത്ത് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മൂടക്കൊല്ലി പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്ക് സൂക്ഷിച്ചതാണ് മദ്യമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.