Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man Electrocuted

Kottayam

മരം വെ​ട്ടു​ന്ന​തി​നി​ടെ വൈദ്യുതാഘാതം; ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

കടു​ത്തു​രു​ത്തി: വെ​ട്ടു​ന്ന​തി​നി​ടെ വൈ​ദ്യുതി ലൈ​നി​ല്‍ കു​രു​ങ്ങി​യ മ​രം നീ​ക്കം ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ വൈ​ദ്യുതാ​ഘാ​ത​മേ​റ്റ് പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​യെ ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി ര​ക്ഷ​പ്പെടു​ത്തി.
തി​രു​വ​മ്പാ​ടി മേ​പ്ര​യി​ല്‍ ത​ങ്ക​ച്ച​ന്‍ മാ​ത്യു (55) ആ​ണ് വൈ​ദ്യുതി പോ​സ്റ്റി​ല്‍ കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 3.30 ഓ​ടെ തി​രു​വ​മ്പാ​ടി​യി​ലാ​ണ് സം​ഭ​വം.
റ​ബ​ര്‍​മ​രം വെ​ട്ടി​യി​ടു​മ്പേ​ള്‍ സ​മീ​പ​ത്തെ വൈ​ദ്യുതി ലൈ​നി​ല്‍ ക​മ്പു​ട​ക്കി നി​ന്നു. തു​ട​ര്‍​ന്ന് കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ വി​ളി​ച്ച​റി​യി​ച്ച​പ്പോ​ള്‍ സ​മീ​പ​ത്തെ ഫ്യൂ​സ് ഊ​രി വ​ച്ചശേ​ഷം ക​മ്പ് വെ​ട്ടി നീ​ക്കിക്കൊ ള്ളാൻ അ​നു​മ​തി ന​ല്‍​കി​യ​താ​യി ഇ​വ​ര്‍ പ​റ​യു​ന്നു. ഇ​ത​നു​സ​രി​ച്ചു തൊ​ഴി​ലാ​ളി​ക​ള്‍ ഫ്യൂ​സ് ഊ​രി വ​ച്ച ശേ​ഷം മ​രം​വെ​ട്ട് പു​നരാ​രം​ഭി​ച്ചു.

ഈ ​സ​മ​യം പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി​യി​ല്ലെ​ന്ന് ആ​ളു​ക​ള്‍ കെ​എ​സ്ഇ​ബി ഓ​ഫീ​സി​ല്‍ വി​ളി​ച്ചുപ​റ​ഞ്ഞ​തോ​ടെ ഈ ​കാ​ര്യ​ങ്ങ​ളൊ​ന്നു​മ​റി​യാ​ത്ത ജീ​വ​ന​ക്കാ​ര്‍ ഊ​രി​വ​ച്ചി​രു​ന്ന ഫ്യൂ​സ് എ​ടു​ത്തു കു​ത്തി. ഈ ​സ​മ​യം പോ​സ്റ്റി​ല്‍നി​ന്നു മ​രം വെ​ട്ടിക്കൊണ്ടിരുന്ന ത​ങ്ക​ച്ച​ന് വൈ​ദ്യുതാ​ഘാ​ത​മേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. പോ​സ്റ്റി​ല്‍നി​ന്നു മ​രം വെ​ട്ടു​ന്ന​തി​നാ​യി ക​യ​റു​പ​യോ​ഗി​ച്ചു ശ​രീ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ടി​രു​ന്ന​തി​നാ​ല്‍ ത​ങ്ക​ച്ച​ന്‍ പോ​സ്റ്റി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ന്‍​ത​ന്നെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ വി​വ​രം അ​റി​യി​ച്ച​തോടെ വൈ​ദ്യുതി ലൈ​ന്‍ ഓ​ഫാ​ക്കു​ക​യും ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി ത​ങ്ക​ച്ച​നെ താ​ഴെയിറക്കുകയുമാ യിരുന്നു. തു​ട​ര്‍​ന്ന് മു​ട്ടു​ചി​റ എ​ച്ച്ജി​എം ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും ത​ങ്ക​ച്ച​നെ മാ​റ്റി.

Latest News

Corehub Up