Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Man From Waste

Idukki

മാ​ലി​ന്യ​ത്തി​ൽനി​ന്നൊ​രു സ്പൈ​ഡ​ർ​മാ​ൻ

ക​ട്ട​പ്പ​ന: മാ​ലി​ന്യ​ത്തി​ൽനി​ന്നു കു​തി​ച്ചു​യ​ർ​ന്നൊ​രു സ്പൈ​ഡ​ർ​മാ​ൻ... ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭാ വ​ള​പ്പി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഈ ​സ്പൈ​ഡ​ർ​മാ​ൻ കൗ​തു​ക കാ​ഴ്ച​യാ​യി മാ​റു​ക​യാ​ണ്. ന​ഗ​ര​സ​ഭ​യി​ലെ പൊ​തു​ജ​നാ​രോ​ഗ്യ പ​രി​സ്ഥി​തി പ​രി​പാ​ല​ന വി​ഭാ​ഗ​മാ​ണ് മാ​ലി​ന്യം റീ​സൈ​ക്കി​ള്‍ ചെ​യ്ത് സ്പൈ​ഡ​ർ​മാ​നെ സൃ​ഷ്ടി​ച്ച​ത്. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും ഇ​രു​മ്പു ക​മ്പു​ക​ളും മ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് സ്പൈ​ഡ​ർ​മാ​ന്‍റെ പി​റ​വി​ക്ക് പി​ന്നി​ൽ.

ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും വേ​സ്റ്റ് ടു ​ആ​ര്‍​ട്ട് (മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് ക​ല) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രും പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​രും ചേ​ര്‍​ന്നാ​ണ് മ​നോ​ഹ​ര ശി​ല്‍​പം യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത്. മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്താ​ന്‍ ഇ​ത്ത​രം വേ​റി​ട്ട കാ​ഴ്ച​ക​ള്‍ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വി​ല​യി​രു​ത്ത​ൽ.

നാ​ടി​നെ മാ​ലി​ന്യ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കാ​നെ​ത്തു​ന്ന ര​ക്ഷ​ക​ന്‍റെ പ്ര​തീ​ക​മാ​യാ​ണ് സ്‌​പൈ​ഡ​ര്‍​മാ​നെ ആ​വി​ഷ്‌​ക​രി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ജോ​യി വെ​ട്ടി​ക്കു​ഴി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും വേ​സ്റ്റ് ആ​ന്‍റ് ആ​ര്‍​ട്ട് ശി​ല്‍​പ​ശാ​ല​യും ന​ഗ​ര​സ​ഭ ഒ​രു​ക്കു​ന്നു​ണ്ട്.
സ്ഥി​രം സ​മി​തി ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് മൈ​ക്കി​ൾ, സെ​ക്ര​ട്ട​റി അ​ജി കെ. ​തോ​മ​സ്, ക്ലീ​ന്‍​സി​റ്റി മാ​നേ​ജ​ര്‍ ആ​റ്റ്‌​ലി പി.​ജോ​ൺ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഡി. ​പ്ര​ദീ​പ് രാ​ജ്, കെ.​എ​സ്. അ​നു​പ്രി​യ, ബി.​എം.​അ​മ്പി​ളി, ഐ.​ര​ജി​ത, ശു​ചി​ത്വ മി​ഷ​ന്‍ യം​ഗ് പ്ര​ഫ​ഷ​ണ​ല്‍ പ്ര​വീ​ണ ശി​രീ​ഷ്, ജീ​വ​ന​ക്കാ​രാ​യ ബി​ബി​ന്‍ തോ​മ​സ്, ബി​ജു മാ​ത്യു, മ​നു ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച​ത്.

Latest News

Corehub Up