കോൽക്കത്ത: ബംഗാളിലെ സൗത്ത് 24 പർഗാനസ് ജില്ലയിലെ വീട്ടിലേക്ക് തോക്കുമായെത്തിയ ആളെ നാട്ടുകാർ പിടികൂടി തല്ലിക്കൊന്നു. ഗോപാൽ ഹൽദർ എന്നയാളാണു കൊല്ലപ്പെട്ടത്.
അംബേദ്കർ നഗർ മേഖലയിലെ വീട്ടിലേക്കാണ് ഗോപാൽ ഹൽദറും രണ്ട് കൂട്ടാളികളും തോക്കുമായെത്തി വീട്ടുകാരെ ആക്രമിച്ചത്.
നിലവിളിശബ്ദം കേട്ടെത്തിയ സമീപവാസികൾ ഗോപാൽ ഹൽദറെ പിടികൂടി ക്രൂരമായി മർദിച്ചു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൽദറുടെ കൂട്ടാളികൾ രക്ഷപ്പെട്ടു.
ഏതാനും വർഷം മുന്പ് തന്റെ മകൻ വെടിയേറ്റു കൊല്ലപ്പെട്ടുവെന്നും ഹൽദർ ആ കേസിൽ പ്രതിയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു.