കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ മണക്കടവ് ടൗണിനെ ശുചിത്വവും സൗന്ദര്യവും ഉറപ്പാക്കിയ മാതൃകാ നഗരമാക്കി മാറ്റുന്നതിനുള്ള ബീക്കൺ ടൗൺ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു.
മണക്കടവ് ടൗണിന്റെ അര കിലോമീറ്റർ ചുറ്റളവിലാണ് ആദ്യഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മണക്കടവ് എസ്എൻഡിപി ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.എൻ. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ശുചിത്വ കോ-ഓർഡിനേറ്റർ സുജിന പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കൃഷ്ണൻകുട്ടി, സരിത ജോസ്, സിന്ധു തോമസ്, പഞ്ചായത്ത് സെക്രട്ടറി ബിനു ജോഷി, അസിസ്റ്റന്റ് സെക്രട്ടറി സി.വി. വിജയൻ, കുടുംബശ്രീ ചെയർപേഴ്സൺ സനിത നാരായണൻ എന്നിവർ പ്രസംഗിച്ചു.