മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഗ്ലാമര്‍ ഡെര്‍ബിയായ മാഞ്ചസ്റ്റര്‍ ഡെര്‍ബി ഇന്നരങ്ങേറും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതിനു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡിലാണ് കിക്കോഫ്.
മാഞ്ചസ്റ്റര്‍ സിറ്റി ലീഗില്‍ ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളിലും ജയം സ്വന്തമാക്കി. അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ സമ്മിശ്രപ്രകടനത്തോടെ നാലു പോയിന്റുമാത്രമേ നേടിയിട്ടുള്ളൂ.
ചെൽസി, ലിവർപൂൾ
ഇന്നലെ നടന്ന മത്സരങ്ങളിൽ ചെൽസിയെ 2-2നു ഹൾസിറ്റി സമനിലയിൽ തളച്ചു. ലിവർപൂളിനെ 0-0നു ഫുൾഹാമും പിടിച്ചുകെട്ടി.