Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ManchesterKnights

Europe

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന് നവനേതൃത്വം

മാ​ഞ്ച​സ്റ്റ​ർ സി​റ്റി: മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ക്ല​ബ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ സി​റി​ലി​ന്‍റെ നേ​തൃ​ത്വ​​ത്തി​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ ശ്രീ​രാ​ഗ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

ട്രെ​ഷ​റ​ർ പ്രി​ൻ​സ് വാ​ർ​ഷി​ക ക​ണ​ക്കും വി​വി​ധ ക​ർ​മ പ​ദ്ധ​തി​ക​ളു​ടെ ക​ര​ട് രൂ​പ രേ​ഖ​ക​ൾ ക്ല​ബ് ചെ​യ​ർ​മാ​ൻ ജീ​ൻ​സും അ​വ​ത​രി​പ്പി​ച്ചു. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ ഒ​ത്തൊ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​വാ​നും പൊ​തു​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

മി​ക​ച്ച താ​ര​മാ​യി സു​നീ​ഷ് ക​ഴി​ഞ്ഞ വ​ർ​ഷം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ അ​ശ്വ​ൻ മോ​സി​ൻ, അ​ജ്മ​ൽ, സു​ജേ​ഷ് എ​ന്നി​വ​രെ ക്ല​ബ് ആ​ദ​രി​ച്ചു. നൈ​റ്റ്സി​ന്‍റെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി പു​തി​യ ക​മ്മ​റ്റി രൂ​പി​ക​രി​ച്ചു.

ചെ​യ​ർ​മാ​ൻ ജീ​ൻ​സ് മാ​ത്യു, സെ​ക്ര​ട്ട​റി രാ​ഹു​ൽ വി​ജ​യ​ൻ, ട്ര​ഷ​റ​ർ പ്രി​ൻ​സ് തോ​മ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Latest News

Corehub Up