Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandalakalam

ശ​ബ​രി​മ​ല​യി​ൽ മ​ണ്ഡ​ല​കാ​ല​ത്ത് വ​ൻ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്

കൊ​ച്ചി: ക​ഴി​ഞ്ഞ മ​ണ്ഡ​ല​കാ​ല​ത്ത് സ​ന്നി​ധാ​ന​ത്തെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലും പോ​സ്റ്റ് ഓ​ഫീ​സ് വ​ഴി​യും കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്. ന​വം​ബ​ർ 17 മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ​യു​ള്ള മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് കാ​ല​ഘ​ട്ട​ത്തി​ലാ​ണ് 20 കോ​ടി​യി​ലേ​റെ പ​ണം സ​ന്നി​ധാ​ന​ത്തെ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്തി​യ​ത്.

എ​സ്ബി​ഐ​യു​ടെ സ​ന്നി​ധാ​നം ബ്രാ​ഞ്ചി​ൽ 1667 ഇ​ട​പാ​ടു​ക​ളി​ലൂ​ടെ എ​ട്ട് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ നി​ക്ഷേ​പം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സ​ന്നി​ധാ​ന​ത്തെ ധ​ന​ല​ക്ഷ്‍​മി ബാ​ങ്കി​ന്‍റെ ബ്രാ​ഞ്ചി​ൽ 948 ഇ​ട​പാ​ടു​ക​ളി​ലൂ​ടെ 11.5 കോ​ടി രൂ​പ​യും നി​ക്ഷേ​പ​മാ​യി എ​ത്തി. ശ​ബ​രി​മ​ല​യി​ലെ ശാ​ന്തി​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പേ​രി​ലാ​ണ് പ​ണം നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്ന് വി​ജി​ല​ൻ​സ് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ ഇ​ട​പാ​ടു​ക​ളും ന​ട​ത്തി​യി​രി​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ർ​ഡി​ലെ ദി​വ​സ​വേ​ത​ന ജീ​വ​ന​ക്കാ​രും ശാ​ന്തി​മാ​രും കീ​ഴ്ശാ​ന്തി​മാ​രും ഹോ​ട്ട​ൽ ഉ​ട​മ​ക​ളും മ​റ്റു ജീ​വ​ന​ക്കാ​രു​മാ​ണെ​ന്ന് വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി 46 ല​ക്ഷം രൂ​പ​യാ​ണ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​ത്. ഭ​ക്ത​ർ ദ​ക്ഷി​ണ​യാ​യി ന​ൽ​കി​യ തു​ക​യാ​ണ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച​തെ​ന്നാ​ണ് മേ​ൽ​ശാ​ന്തി​മാ​ർ പ​റ​യു​ന്ന​ത്.

ഭ​ക്ത​ർ കൊ​ണ്ടു​വ​രു​ന്ന പൂ​ജാ സാ​ധ​ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന നാ​ണ​യ​ങ്ങ​ളും നോ​ട്ടു​ക​ളും കൈ​ക്ക​ലാ​ക്കു​ക, കാ​ണി​ക്ക വ​ഞ്ചി തു​റ​ക്കു​മ്പോ​ൾ പു​റ​ത്തേ​ക്ക് വീ​ഴു​ന്ന പ​ണം മോ​ഷ്ടി​ക്കു​ക എ​ന്നി രീ​തി​യി​ലൂ​ടെ​യാ​ണ് ജീ​വ​ന​ക്കാ​ർ പ​ണം സ​മ്പാ​ദി​ച്ച​തെ​ന്നും ശ​ബ​രി​മ​ല സ്പെ​ഷ​ൽ ക​മ്മീ​ഷ​ണ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തു​ട​ർ​ന​ട​പ​ടി​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ട​തി​യി​ൽ​നി​ന്ന് ഉ​ണ്ടാ​കും.

Latest News

Corehub Up