Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MandiFeast

സ്‌പെയിനിന്‍റെ വിജയം; വയറുനിറയെ മന്തി കഴിച്ച് അമ്പലവയലുകാര്‍

വയനാട്: ലോകകപ്പ് ഫുട്‌ബോളില്‍ സ്പെയിന്‍ വിജയം നേടിയതിനെത്തുടര്‍ന്ന് വയനാട് അമ്പലവയലില്‍ നാട്ടുകാര്‍ക്കു സൗജന്യമായി മന്തി വിതരണം ചെയ്തു വ്യാപാരി. സ്പെയിന്‍ കപ്പടിച്ചാല്‍ നാട്ടുകാര്‍ക്കെല്ലാം മന്തി നല്‍കുമെന്ന വാക്ക് പാലിച്ചത് അമ്പലവയലിലെ കടുത്ത സ്പെയിന്‍ ആരാധകനായ ഷജീര്‍ ആണ്.

ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയെ കീഴടക്കി സ്പെയിന്‍ ലോകകിരീടം സ്വന്തമാക്കിയാല്‍ മന്തി നല്‍കുമെന്നായിരുന്നു വാക്ക്. വാക്കുപാലിച്ച് അമ്പലവയല്‍ ടൗണില്‍ 1000 പേര്‍ക്കുള്ള മന്തിയാണ് ഷജീര്‍ തയാറാക്കി വിതരണം ചെയ്തത്. ഫുട്‌ബോള്‍ ആരാധകരും അല്ലാത്തവരുമടക്കം നിരവധി പേരാണ് മന്തി കഴിക്കാനെത്തിയത്. ഇന്നു രാവിലെ പത്തു മുതലാണ് മന്തി വിതരണം തുടങ്ങിയത്.

പണ്ടു മുതൽ ഫുട്ബോളിൽ സ്പെയിൻ ആരാധകനാണ് ഷജീർ. സ്പെയിൻ കപ്പടിച്ചാൽ അമ്പലവയലിൽ എല്ലാവർക്കും മന്തി വിതരണം ചെയ്യുമെന്നു കഴിഞ്ഞ ദിവസം ഷജീർ പ്രഖ്യാപിച്ചപ്പോൾ ഇതു വെറുതെയാണെന്നും എല്ലാവർക്കും എങ്ങനെ മന്തി കൊടുക്കുമെന്നുമൊക്കെ പലരും ഷജീറിനെ പരിഹസിച്ചിരുന്നു.

എന്നാൽ, ഇന്നലെ സ്പെയിൻ ജയിച്ചതോടെ അമ്പലവയലിൽ നിശ്ചിത സമയം വരെ എത്തുന്ന ആയിരം പേർക്കു മന്തി നൽകാനുള്ള ഒരുക്കങ്ങൾ ഷജീർ ആരംഭിച്ചു. സുഹൃത്തുക്കളും ഒപ്പംകൂടി. സ്പെയിൻ ജയിച്ചതിനുള്ള മന്തിയാണെങ്കിലും എല്ലാ ടീമിന്‍റെയും ആരാധകർക്കും പരിപാടിയിലേക്കു ഷജീർ സ്വാഗതം ആശംസിച്ചിരുന്നു. ഇതോടെ നൂറു കണക്കിനു പേർ ഫുട്ബോൾ മന്തി കഴിക്കാനെത്തി.

Latest News

Corehub Up