Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangalam

Palakkad

ഒ​ന്നാം​വി​ള കൃ​ഷി​യി​റ​ക്കാ​ൻ മം​ഗ​ലം​ഡാം തു​റ​ക്ക​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്

വ​ട​ക്ക​ഞ്ചേ​രി: മി​ഥു​നം പ​കു​തി​യാ​യി​ട്ടും മ​ഴ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ന്നാം വി​ള​കൃ​ഷി​യി​റ​ക്കാ​ൻ മം​ഗ​ലം​ഡാ​മി​ലെ ക​നാ​ലു​ക​ൾ​വ​ഴി വെ​ള്ളം തു​റ​ന്നു വി​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.

ന​ടീ​ലി​നാ​യി പാ​കി​യ ഞാ​റ്റ​ടി​ക​ൾ പ​റി​ച്ചു​ന​ടാ​ൻ പാ​ക​മാ​യി​ട്ടും പാ​ട​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ല. പ​ല​രു​ടെ​യും ഞാ​റ്റ​ടി​ക​ൾ മൂ​പ്പു​കൂ​ടി ഇ​നി ന​ടാ​ൻ പോ​ലും പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​യി. 90 ദി​വ​സ​മാ​കു​മ്പോ​ൾ കൊ​യ്ത്തെ​ടു​ക്കേ​ണ്ട നെ​ല്ലി​ന്‍റെ ഞാ​റ് 25 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​റി​ച്ചു​ന​ട്ടാ​ലേ വി​ള​വു​കി​ട്ടു​ക​യു​ള്ളൂ. എ​ന്നാ​ൽ 40, 45 ദി​വ​സ​മാ​യി​ട്ടും ഞാ​റു​ന​ടാ​ൻ ക​ഴി​യാ​തെ ക​ർ​ഷ​ക​രാ​കെ വി​ഷ​മ​ത്തി​ലാ​ണ്.

ഇ​തി​നാ​ൽ മം​ഗ​ലം​ഡാം തു​റ​ക്കാ​ൻ അ​ടി​യ​ന്തി​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നാ​യി​രു​ന്നു ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. പാ​ർ​ട്ടി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബ്ര​ഹ്്മ​ണ്യ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബേ​ബി മു​ല്ല​മം​ഗ​ലം, ബെ​ന്നി വ​ല്ല​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.

Latest News

Corehub Up