Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangrol

മംഗ്രോൾ യുദ്ധക്കപ്പൽ നാവികസേനയ്ക്കു കൈമാറി

കൊ​​​ച്ചി: ഇ​​​ന്ത്യ ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തു നി​​​ർ​​​മി​​​ക്കു​​​ന്ന എ​​​ട്ട് ആ​​​ന്‍റി സ​​​ബ്മ​​​റൈ​​​ൻ വാ​​​ർ​​​ഫെ​​​യ​​​ർ ഷാ​​​ലോ വാ​​​ട്ട​​​ർ ക്രാ​​​ഫ്റ്റു​​​ക​​​ളി​​​ൽ (ആ​​​ഴം കു​​​റ​​​ഞ്ഞ ക​​​ട​​​ൽ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ അ​​​ന്ത​​​ർ​​​വാ​​​ഹി​​​നി വേ​​​ധ യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ) മൂ​​​ന്നാ​​​മ​​​ത്തെ ക​​​പ്പ​​​ൽ ‘മം​​​ഗ്രോ​​​ൾ’ നാ​​​വി​​​ക​​​സേ​​​ന​​​യ്ക്കു കൈ​​​മാ​​​റി.

കൊ​​​ച്ചി​​​ൻ ഷി​​​പ്പ്‌​​​യാ​​​ർ​​​ഡി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് യു​​​ദ്ധ​​​ക്ക​​​പ്പ​​​ൽ കൈ​​​മാ​​​റി​​​യ​​​ത്. പ്ര​​​തി​​​രോ​​​ധ​​​മേ​​​ഖ​​​ല​​​യി​​​ലെ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ ഭാ​​​ര​​​ത് ദ​​​ർ​​​ശ​​​നം മു​​​ന്നോ​​​ട്ടു​​​കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സു​​​പ്ര​​​ധാ​​​ന നേ​​​ട്ട​​​മാ​​​ണി​​​ത്.

ഷി​​​പ്പ്‌​​​യാ​​​ർ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ (ഓ​​​പ്പ​​​റേ​​​ഷ​​​ൻ​​​സ്) ഡോ. ​​​എ​​​സ്. ഹ​​​രി​​​കൃ​​​ഷ്ണ​​​ൻ , ‘മം​​​ഗ്രോ​​​ൾ’ ക​​​മാ​​​ൻ​​​ഡിം​​​ഗ് ഓ​​​ഫീ​​​സ​​​ർ (ഡ​​​സി​​​ഗ്നേ​​​റ്റ്) ക​​​മാ​​​ൻ​​​ഡ​​​ർ യു. ​​​ശ​​​ര​​​ൺ കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ഡെ​​​ലി​​​വ​​​റി പ്രോ​​​ട്ടോ​​​കോ​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. ഷി​​​പ്പ്‌​​​യാ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ വി.​​​ജെ. ജോ​​​സ്, കൊ​​​ച്ചി വാ​​​ർ​​​ഷി​​​പ്പ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ സൂ​​​പ്ര​​​ണ്ട് അ​​​നൂ​​​പ് മേ​​​നോ​​​ൻ, പ​​​ശ്ചി​​​മ നേ​​​വ​​​ൽ ക​​​മാ​​​ൻ​​​ഡി​​​ലെ ക​​​മാ​​​ൻ​​​ഡ് റി​​​ഫി​​​റ്റ് ഓ​​​ഫീ​​​സ​​​ർ പി​​​യൂ​​​ഷ് ബ​​​ദോ​​​ണി, ചീ​​​ഫ് വി​​​ജി​​​ല​​​ൻ​​​സ് ഓ​​​ഫീ​​​സ​​​ർ ഡോ. ​​​സി. പാ​​​ണ്ടി സെ​​​ൽ​​​വ​​​ദു​​​രൈ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

ജ​​​ലാ​​​ന്ത​​​ർ നി​​​രീ​​​ക്ഷ​​​ണം, തെ​​​ര​​​ച്ചി​​​ലും ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും , കു​​​റ​​​ഞ്ഞ തീ​​​വ്ര​​​ത​​​യു​​​ള്ള സ​​​മു​​​ദ്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ നി​​​ർ​​​ണാ​​​യ​​​ക​​​ദൗ​​​ത്യ​​​ങ്ങ​​​ൾ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ ക​​​പ്പ​​​ലി​​​നു ക​​​ഴി​​​യും. തീ​​​ര​​​ദേ​​​ശ ജ​​​ല​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ ആ​​​ന്‍റി സ​​​ബ്മ​​​റൈ​​​ൻ വാ​​​ർ​​​ഫെ​​​യ​​​ർ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ‘മം​​​ഗ്രോ​​​ൾ’ നൂ​​​ത​​​ന മൈ​​​ൻ ലേ​​​യിം​​​ഗ് ശേ​​​ഷി​​​യും ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന​​​താ​​​ണ്.

ഡീ​​​സ​​​ൽ എ​​​ൻ​​​ജി​​​ൻ–​​​വാ​​​ട്ട​​​ർ​​​ജെ​​​റ്റ് പ്രൊ​​​പ്പ​​​ൽ​​​ഷ​​​ൻ സം​​​വി​​​ധാ​​​ന​​​മാ​​​ണു ക​​​പ്പ​​​ലി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഭാ​​​രം കു​​​റ​​​ഞ്ഞ ടോ​​​ർ​​​പി​​​ഡോ​​​ക​​​ൾ, ത​​​ദ്ദേ​​​ശീ​​​യ​​​മാ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച റോ​​​ക്ക​​​റ്റു​​​ക​​​ൾ, നൂ​​​ത​​​ന ഷാ​​​ലോ വാ​​​ട്ട​​​ർ സോ​​​ണാ​​​റു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ അ​​​ത്യാ​​​ധു​​​നി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ക​​​പ്പ​​​ലി​​​ൽ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. തീ​​​ര​​​ദേ​​​ശ​​​ത്തെ ആ​​​ഴം കു​​​റ​​​ഞ്ഞ ജ​​​ല​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജ​​​ലാ​​​ന്ത​​​ർ ഭീ​​​ഷ​​​ണി​​​ക​​​ളെ ക​​​ണ്ടെ​​​ത്താ​​​നും പി​​​ന്തു​​​ട​​​രാ​​​നും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും ഈ ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ക​​​പ്പ​​​ലി​​​ന്‍റെ ശേ​​​ഷി ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്ത് ജി​​​ല്ല​​​യി​​​ലെ ച​​​രി​​​ത്ര​​​പ​​​ര​​​വും ത​​​ന്ത്ര​​​പ്ര​​​ധാ​​​ന​​​വു​​​മാ​​​യ തീ​​​ര​​​ദേ​​​ശ പ​​​ട്ട​​​ണ​​​മാ​​​യ മം​​​ഗ്രോ​​​ളി​​​ന്‍റെ പേ​​​രാ​​​ണ് ക​​​പ്പ​​​ലി​​​നു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Corehub Up