Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mangula

Idukki

മാ​ങ്കു​ള​ത്ത് കാ​ട്ടാ​ന കു​ടി​ൽ ത​ക​ർ​ത്തു

അ​ടി​മാ​ലി: മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ല ശേ​വ​ൽ​കു​ടി​യി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്ത് ഒ​രു കു​ടി​ൽ ത​ക​ർ​ക്കു​ക​യും വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ശേ​വ​ൽ​കു​ടി പു​ത്ത​ൻ​വി​ള​യി​ൽ ഗം​ഗാ​ധ​ര​ൻ നാ​യ​രു​ടെ കു​ടി​ലാ​ണ് കാ​ട്ടാ​ന​ക​ൾ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ത​ക​ർ​ത്ത​ത്.

വി.​പി. ജേ​ക്ക​ബ്, ജോ​സ് കാ​ട്ടു​കു​ടി, അ​ർ​ജു​ന​ൻ അ​യ്യ​പ്പ​ൻ, ബി.​ആ​ർ. രാ​ജ​പ്പ​ൻ തു​ട​ങ്ങി നി​ര​വ​ധി കർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി ത​രി​ശാ​ക്കി മാറ്റി.
ജ​ന​ങ്ങ​ൾ രാ​ത്രി​യി​ൽ വീ​ടു​ക​ൾ പൂ​ട്ടി സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റേ​ണ്ട ഗ​തി​കേ​ടി​ലാ​ണു​ള്ള​ത്. ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് വീ​ണ്ടും മാ​ങ്കു​ളം ശേ​വ​ൽ​കു​ടി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി​ട്ടു​ള്ള​ത്.

കൊ​ക്കൊ, തെ​ങ്ങ്, ക​മു​ക്, വാ​ഴ, മ​ര​ച്ചീ​നി തു​ട​ങ്ങി​യ വി​ള​ക​ൾ കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ചു. പ​ട​ക്കം പൊ​ട്ടി​ച്ച് കാ​ട്ടാ​ന​ക​ളെ തു​രു​ത്തി​യാ​ലും ആ​ളു​ക​ൾ പി​ന്തി​രി​യു​ന്ന​തോ​ടെ വീ​ണ്ടും ആ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത് പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ട്.

കോ​ഴി​യ​ള, ക​വി​ത​ക്കാ​ട് മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ശേ​വ​ൽകു​ടി​യി​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് വേ​ലി​യും കി​ട​ങ്ങു​ക​ളും തീ​ർ​ത്താ​ൽ കാ​ട്ടാ​ന​ശ​ല്യം പ്ര​തി​രോ​ധി​ക്കാം എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യുന്നു.

Latest News

Corehub Up