പ്രശസ്ത സംവിധായകന് മണിരത്നവും മക്കള്‍ സെല്വന് വിജയ് സേതുപതിയും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് എ.ആര്. റഹ്മാന് സംഗീതമൊരുക്കും. ഏറെ നാളായി നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ മദ്രാസ് ടാക്കീസാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
യുവസംഗീതജ്ഞന് സായ് അഭയങ്കര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും മണിരത്നം തന്റെ വിശ്വസ്തനായ റഹ്മാനെ നിയോഗിക്കുകയായിരുന്നു. മദ്രാസ് ടാക്കീസ്, ലൈക പ്രൊഡക്ഷന്‍സ്, ഇന്ത്യ ടാക്കീസ് എന്നിരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. 'പ്രൊഡക്ഷന്‍ നമ്പര്‍ 23' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക.
2018 ല്‍ പുറത്തിറങ്ങിയ 'ചെക്ക ചിവന്ത വാനം' എന്ന ചിത്രത്തിനു ശേഷം വിജയ് സേതുപതി മണിരത്നത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. മുന്‍പ് ചെയ്തതില്‍ നിന്നു തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും പുതിയ സിനിമയെന്ന് താരം അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. കമല്‍ ഹാസന് ചിത്രം 'തഗ് ലൈഫി' ന് ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.