Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mani Death

Kozhikode

വീ​ട്ട​മ്മ ശു​ചി​മു​റി​യി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍

വ​ട​ക​ര: ന​ഗ​ര​ത്തി​ല്‍ ജെ​ടി റോ​ഡി​ന് സ​മീ​പം ചോ​ളം​വ​യ​ലി​ല്‍ വീ​ട്ട​മ്മ​യെ തീ​പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. താ​ഴെ ക​ണ്ടോ​ത്ത് ക്ഷേ​ത്ര​ത്തി​നു സ​മീ​പം തേ​ജ​സി​ല്‍ ശ​ങ്ക​ര​ന്‍റെ ഭാ​ര്യ മാ​ണി (75)യാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട അ​യ​ല്‍​വാ​സി​ക​ള്‍ ഭ​ര്‍​ത്താ​വ് ശ​ങ്ക​ര​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ജെ​ടി റോ​ഡി​ലെ ക​ട​യി​ല്‍​നി​ന്ന് ശ​ങ്ക​ര​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ശു​ചി​മു​റി​യി​ല്‍ പൊ​ള്ള​ലേ​റ്റ് മ​രി​ച്ച നി​ല​യി​ല്‍ മാ​ണി​യെ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്മോ​ര്‍​ട്ടം ഇ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കും. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണോ എ​ന്ന സം​ശ​യ​ത്തി​ല്‍ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

Latest News

Corehub Up