നെടുന്പാശേരി: ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി അണിനിരന്ന വടക്കൻ മേഖല മഞ്ഞിനിക്കര തീർഥയാത്രയ്ക്ക് ചെറിയ വാപ്പാലശേരി പള്ളിയിൽ തുടക്കമായി.
മഞ്ഞിനിക്കരയിൽ കബറടങ്ങിയിട്ടുള്ള പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർ ക്കീസ് ബാവയുടെ നാമത്തിൽ ലോകത്ത് ആദ്യമായി സ്ഥാപിച്ച ദേവാലയമാണിത്.
മെത്രാപ്പോലീത്തമാരായ ഏലിയാസ് മാർ അത്താനാസിയോസ്, മാത്യൂസ് മാർ അന്തിമോസ് എന്നിവർ ചേർന്ന് തീർഥയാത്ര സംഘം ഭാരവാഹികൾക്ക് ദീപശിഖയും പാത്രിയർക്കപതാകയും കൈമാറി.
മലബാർ കർണാടക തുടങ്ങിയ മേഖലകളിൽ നിന്നും സമീപപ്രദേശങ്ങളിലെ അനേകം ദേവാ വാലയങ്ങളിൽ നിന്നും എത്തിച്ചേർന്ന തീർഥാടകർ ഒരുമിച്ചാണ് ഇവിടെ നിന്ന് പുറപ്പെട്ടത്. അഞ്ച് രാവും അഞ്ച് പകലും നീണ്ടുനിൽക്കുന്നതാണ് തീർഥയാത്ര. യാത്രയ്ക്ക് ടൈറ്റസ് വർഗീസ് കോർപ്പിസ്കോപ്പ, ഫാ. വർഗീസ് വി. അരിയിക്കൽ, ഫാ. എബിൻ ഏലിയാസ്, ഫാ. എമിൽ ഏലിയാസ്, ഷെവ. സി.വൈ. വർഗീസ്, പി.വി. ഏലിയാസ്, ബിനോജ് ജേക്കബ്, ജേക്കബ് തോമസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.