Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manjoor Kudumbashree CDS

Kottayam

മാ​ഞ്ഞൂ​ര്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വാ​ര്‍​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മാ​ഞ്ഞൂ​ര്‍: പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ വാ​ര്‍​ഷി​കാ​ഘോ​ഷം നി​റ​വ​സ​ന്തം 2026 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നു ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ് മു​തി​ര്‍​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു. മു​തി​ര്‍​ന്ന ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​മാ​യ ത​ങ്ക​മ്മ പാ​പ്പ​നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ജോ​സ്മോ​ന്‍ മു​ണ്ട​ക്ക​ല്‍ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​മ​രി​യ ജോ​ര്‍​ജ് ലോ​ഗോ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ചു.

എ ​സ്റ്റാ​ര്‍ ല​ഭി​ച്ച അ​യ​ല്‍​ക്കൂ​ട്ട​ങ്ങ​ളെ ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ഞ്ഞൂ​ര്‍ മോ​ഹ​ന്‍​കു​മാ​ര്‍ ആ​ദ​രി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ര്‍​ത്ത​ന​മി​ക​വ് തെ​ളി​യി​ച്ച മി​ക​ച്ച സം​രം​ഭ​ക​യാ​യ ഷൈ​ല​മ്മ മു​ര​ളി​യെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ ശോ​ഭ ജെ​യിം​സ് ആ​ദ​രി​ച്ചു.

മി​ക​ച്ച ജെ​എ​ല്‍​ജി ക​ര്‍​ഷ​ക​യാ​യ ഊ​ര്‍​മി​ള ഗോ​വി​ന്ദ​ന്‍, മി​ക​ച്ച ബാ​ല​സ​ഭാം​ഗ​മാ​യ എ​സ്.​അ​ഭി​ശ​ങ്ക​ര്‍, പോ​ള്‍ വാ​ള്‍​ട്ട് മി​ക​വ് ക​ര​സ്ഥ​മാ​ക്കി​യ അ​ല​ന്‍ ബി​നോ​യി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്റെ ഒ​റ്റ​നാ​ണ​യം പ​ദ്ധ​തി പ്ര​കാ​രം വാ​ങ്ങി​യ എ​യ​ര്‍ ബെ​ഡ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up