ചങ്ങനാശേരി: നൂറ്റിയമ്പതാം മന്നം ജയന്തി ആഘോഷം 2027 ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നടക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ അറിയിച്ചു.
ജനുവരി ഒന്നിന് രാവിലെ ഭക്തിഗാനാലാപനം. ഏഴുമുതല്‍ മന്നംസമാധിയില്‍ പുഷ്പാര്‍ച്ചന. 10.15-ന് നടക്കുന്ന അഖിലകേരള നായര്‍ പ്രതിനിധിസമ്മേളനത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ സ്വാഗതവും വിശദീകരണവും നടത്തും.
രണ്ടിന് രാവിലെ 11ന് മന്നംജയന്തി സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന് ഉദ്ഘാടനം ചെയ്യും.എന്‍എസ്എസ് പ്രസിഡന്റ് ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി കെ. മുരളീധരന് മുഖ്യപ്രഭാഷണം നടത്തും.