ന്യൂഡൽഹി: മന്നത്ത് പത്മനാഭന് ഡൽഹിയിൽ നിർമിക്കുന്ന സ്മാരകത്തിന് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് 25ന് തറക്കല്ലിടും. ഡൽഹി എൻഎസ്എസിന്റ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്.
ആറ് മാസംകൊണ്ട് നിർമാണം പൂർത്തിയാകുമെന്ന് ഡൽഹി എൻഎസ്എസ് വ്യക്തമാക്കി. ദേശീയ നേതാക്കൾക്കുൾപ്പെടെ ഡൽഹിയിലെ സ്മാരകത്തിൽ ആദരവ് അർപ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
നേരത്തെ പെരുന്നയിൽ മന്നത്ത് പത്മനാഭന്റെ സ്മാരകത്തിൽ പുഷ്പാർച്ചന നിഷേധിച്ച ആനന്ദ ബോസ് ഡൽഹിയിൽ സ്മാരകം നിർമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.