മ്യൂണിക്: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനുള്ള ജര്‍മന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഞെട്ടിച്ച്, ഗോള്‍ കീപ്പര്‍ മാനുവല്‍ നോയറിന്റെ തിരിച്ചുവരവ്.
2024 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പോടെ രാജ്യാന്തര ഫുട്ബോളിനോട് വിടപറഞ്ഞതായിരുന്നു നോയര്‍. എന്നാല്‍, വിരമിക്കല്‍ പിന്‍വച്ച് നോയര്‍ ജര്‍മന്‍ ദേശീയ ടീമിലേക്കു മടങ്ങിയെത്തി.
ലോകകപ്പിനുള്ള 26 അംഗ ജര്‍മന്‍ ടീമിലാണ് കോച്ച് ജൂലിയന്‍ നഗല്സ്മാന് 40കാരനായ മാനുവല്‍ നോയറിനെ ഉള്‍പ്പെടുത്തിയത്.
ജോഷ്വ കിമ്മിച്ചാണ് ജര്‍മന്‍ ടീമിന്റെ ക്യാപ്റ്റന്‍. അന്റോണിയോ റൂഡിഗര്‍, യമാല്‍ മുസ്യാല, ഫ്ളോറിയന്‍ വിര്‍റ്റ്സ്, കായ് ഹവേര്‍ട്ട്സ്, ലെറോയ് സനെ തുടങ്ങിയ മുന്‍നിരതാരങ്ങളെല്ലാം 26 അംഗ സംഘത്തിലുണ്ട്. ഭാവിതാരമായി വിശേഷിപ്പിക്കപ്പെടുന്ന 18കാരന് ലെനാര്‍ട്ട് കാളിനെയും ടീമില്‍ ഉള്‍പ്പെടുത്തി.