Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manuthi - Vadakkancheri

Thrissur

മ​ണ്ണു​ത്തി -​ വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത മ​ര​ണ​ക്ക​ളം; അ​ഞ്ച​ര വ​ർ​ഷം പൊ​ലി​ഞ്ഞ​ത് 181 ജീ​വ​ൻ

തൃ​ശൂ​ർ: അ​ടി​പ്പാ​ത​ക​ളും മേ​ൽ​പാ​ല​ങ്ങ​ളും വ​ന്നി​ട്ടും മ​ര​ണ​ക്ക​ള​മാ​യി മ​ണ്ണു​ത്തി - വ​ട​ക്ക​ഞ്ചേ​രി ദേ​ശീ​യ​പാ​ത. മ​ണ്ണു​ത്തി മു​ത​ൽ വ​ട​ക്ക​ഞ്ചേ​രി വ​രെ​യു​ള്ള ഭാ​ഗ​ത്തെ വി​വി​ധ സ്റ്റേ​ഷ​ൻ​പ​രി​ധി​ക​ളി​ൽ 2020 മു​ത​ൽ ക​ഴി​ഞ്ഞ​മാ​സം​വ​രെ 181 പേ​രാ​ണ് മ​രി​ച്ച​ത്. 2009ൽ ​നി​ർ​മാ​ണ​ത്തി​നു ക​രാ​ർ ഒ​പ്പി​ട്ട​ശേ​ഷം വെ​റും 29 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​നി​ടെ നാ​നൂ​റോ​ളം പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​മാ​യി.

മ​ണ്ണു​ത്തി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മേ​യ് 15 വ​രെ 223 അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. 58 പേ​ർ മ​രി​ച്ചു. 161 പേ​ർ​ക്കു ഗു​രു​ത​ര​പ​രി​ക്കേ​റ്റു. 47 പേ​ർ​ക്കു നി​സാ​ര​പ​രി​ക്കേ​റ്റു. പീ​ച്ചി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മേ​യ് ഒ​ന്നു​വ​രെ 411 അ​പ​ക​ട​ങ്ങ​ളി​ൽ 82 പേ​ർ മ​രി​ച്ചു. 549 പേ​ർ​ക്കു പ​രി​ക്കേ​റ്റു. വ​ട​ക്ക​ഞ്ചേ​ രി സ്റ്റേ​ഷ​നി​ൽ 2022 മു​ത​ൽ ഈ​മാ​സം എ​ട്ടു​വ​രെ​യു​ണ്ടാ​യ​ത് 226 അ​പ​ക​ട​ങ്ങ​ൾ. 41 പേ​ർ മ​രി​ച്ചു. 270 പേ​ർ​ക്കു പ​രി​ക്ക്. ര​ണ്ടു​മാ​സ​ത്തി​നി​ടെ പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ​മാ​ത്രം ഒ​ന്പ​തു​പേ​ർ മ​രി​ച്ചു.

അ​മി​ത​വേ​ഗ​വും ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യു​മാ​ണ് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ഡി​വൈ​ഡ​റു​ക​ളി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ച്ചു.ആ​വ​ശ്യ​ത്തി​നു സൂ​ച​നാ​ബോ​ർ​ഡു​ക​ളി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

Latest News

Corehub Up