റാഞ്ചി: ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ചീഫ് കമാന്‍ഡറെ അറസ്റ്റ് ചെയ്ത് പോലീസ്. അമൃത് ഹോരോ (34) എന്നയാളാണ് പിടിയിലായത്.
ഇയാള്‍ മാവോയിസ്റ്റ് വിഘടിത ഗ്രൂപ്പും നിരോധിത സംഘടനയുമായ ‘പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’യുടെ ചീഫ് കമാന്‍ഡറായിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
റാഞ്ചി ജില്ലയിലെ മഹൂഗാവ് വനമേഖലയില്‍ വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാളുടെ പക്കല്‍നിന്ന് ഒരു ഓട്ടോമാറ്റിക് പിസ്റ്റള്‍, നാല് തിരകള്‍, മൂന്ന് മൊബൈല്‍ ഫോണുകള്‍, ലഘുലേഖ എന്നിവ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.