Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Andrews

അ​വ​ഗ​ണ​ന തു​ട​ർ​ന്നാ​ൽ പ്ര​ത്യ​ക്ഷ സ​മ​രം: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​​​​​ശൂ​​​​​ർ: ഭാ​​​​​ര​​​​​തീ​​​​​യ​​​​​ സ​​​​​ഭ​​​​​യെ​​​​​ന്ന നി​​​​​ല​​​​​യി​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ സ​​​​​ഭ രാ​​​​​ജ്യ​​​​​ത്തി​​​​​നു ന​​​​​ൽ​​​​​കി​​​​​യ സം​​​​​ഭാ​​​​​വ​​​​​ന​​​​​ക​​​​​ൾ വ​​​​​ലു​​​​​താ​​​​​ണെ​​​​​ന്നും അ​​​​​വ​​​​​ഗ​​​​​ണ​​​​​ന തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​ സ​​​​​മ​​​​​ര​​​​​ത്തി​​​​​നു നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​കു​​​​​മെ​​​​​ന്നും സി​​​​​ബി​​​​​സി​​​​​ഐ പ്ര​​​​​സി​​​​​ഡ​​​​​ന്‍റും തൃ​​​​​ശൂ​​​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​​​മാ​​​​​യ മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത്. ഒ​​​​​ന്പ​​​​​തി​​​​​നു ന​​​​​ട​​​​​ത്തു​​​​​ന്ന സ​​​​​മു​​​​​ദാ​​​​​യ​​ ജാ​​​​​ഗ്ര​​​​​താ​​​​​ സ​​​​​ദ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ സം​​​​​സാ​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ല​​​​​ട​​​​​ക്കം സ​​​​​ഭ വി​​​​​വേ​​​​​ച​​​​​നം നേ​​​​​രി​​​​​ടു​​​​​ക​​​​​യാ​​​​​ണ്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ മ​​​​​ത​​​​​പ​​​​​ര​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന പ്ര​​​​​സ്താ​​​​​വ​​​​​ന വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്ന് ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ പാ​​​​​ടി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. 16,000 അ​​​​​ധ്യാ​​​​​പ​​​​​ക​​​​​ർ ശ​​​​​ന്പ​​​​​ള​​​​​മി​​​​​ല്ലാ​​​​​തെ പീ​​​​​ഡി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്നു. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ​​​​​സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു കൂ​​​​​ടു​​​​​ത​​​​​ൽ സ്വാ​​​​​ത​​​​​ന്ത്ര്യം ന​​​​​ൽ​​​​​ക​​​​​ണം. അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ട​​​​​രു​​​​​ത്.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചാ​​​​​ൽ അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ൾ ബു​​​​​ദ്ധി​​​​​മു​​​​​ട്ടാ​​​​​കും. മ​​​​​റ്റു സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കു ന​​​​​ൽ​​​​​കി​​​​​യ നി​​​​​യ​​​​​മ​​​​​നാം​​​​​ഗീ​​​​​കാ​​​​​ര​​​​​ത്തി​​​​​നാ​​​​​യി കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. എ​​​​​ന്നാ​​​​​ൽ, സു​​​​​പ്രീം​​​കോ​​​​​ട​​​​​തി ഉ​​​​​ത്ത​​​​​ര​​​​​വ് മ​​​​​റ്റു സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ൾ​​​​​ക്കു ബാ​​​​​ധ​​​​​ക​​​​​മാ​​​​​ണെ​​​​​ന്നു വ്യ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ പ്ര​​​​​ശ്നം പ​​​​​രി​​​​​ഹ​​​​​രി​​​​​ക്കാം. വീ​​​​​ണ്ടും കോ​​​​​ട​​​​​തി​​​​​വ്യ​​​​​വ​​​​​ഹാ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​ച്ചാ​​​​​ൽ നി​​​​​യ​​​​​മ​​​​​ന​​​​​ങ്ങ​​​​​ളും അ​​​​​നി​​​​​ശ്ചി​​​​​ത​​​​​മാ​​​​​യി നീ​​​​​ളും. 2018 മു​​​​​ത​​​​​ലു​​​​​ള്ള അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രാ​​​​​ണ് ഒ​​​​​രു രൂ​​​​​പ​​​​​പോ​​​​​ലും ശ​​​​​ന്പ​​​​​ളം ല​​​​​ഭി​​​​​ക്കാ​​​​​തെ ജോ​​​​​ലി​​​​​ചെ​​​​​യ്യു​​​​​ന്ന​​​​​ത്. മ​​​​​ന്ത്രി​​​​​സ​​​​​ഭ ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​ത്ത​​​​​തു വി​​​​​വേ​​​​​ച​​​​​ന​​​​​മാ​​​​​ണ്.

ഹി​​​​​ജാ​​​​​ബ് വി​​​​​ഷ​​​​​യം പ​​​​​രി​​​​​ഹ​​​​​രി​​​​​ച്ചെ​​​​​ന്നാ​​​​​ണു ല​​​​​ഭി​​​​​ച്ച റി​​​​​പ്പോ​​​​​ർ​​​​​ട്ട്. വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ക്ക​​​​​പ്പെ​​​​​ടാ​​​​​തി​​​​​രി​​​​​ക്കാ​​​​​നാ​​​​ണു കെ​​​​​സി​​​​​ബി​​​​​സി ശ​​​​​ക്ത​​​​​മാ​​​​​യ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞ​​​​​ത്. അ​​​​​വ​​​​​ഗ​​​​​ണ​​​​​ന​​​​​യ്ക്കെ​​​​​തി​​​​​രേ സ​​​​​ഭ മു​​​​​ന്പും പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. വി​​​​​മോ​​​​​ച​​​​​ന​​​​​സ​​​​​മ​​​​​ര​​​​​ത്തി​​​​​ലും സ്വാ​​​​​ശ്ര​​​​​യ​​​​​ സ​​​​​മ​​​​​ര​​​​​ത്തി​​​​​ലും നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞി​​​​​ട്ടു​​​​​ണ്ട്. വേ​​​​​ണ്ടി​​​​​വ​​​​​ന്നാ​​​​​ൽ ഇ​​​​​നി​​​​​യും സ​​​​​മ​​​​​ര​​​​​ത്തി​​​​​നി​​​​​റ​​​​​ങ്ങും. അ​​​​​തി​​​​​ലേ​​​​​ക്കു ത​​​​​ള്ള​​​​​ിവി​​​​​ട​​​​​രു​​​​​തെ​​​​​ന്നാ​​​​​ണ് അ​​​​​ഭ്യ​​​​​ർ​​​​​ഥ​​​​​ന.

സ​​​​​ഭ നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത മ​​​​​ത​​​​​പ​​​​​രി​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ന് എ​​​​​തി​​​​​രാ​​​​​ണ്. ക്രൈ​​​​​സ്ത​​​​​വ​​​​​സ​​​​​ഭ​​​​​യി​​​​​ലേ​​​​​ക്കു സ്വ​​​​​യം ആ​​​​​ളു​​​​​ക​​​​​ൾ എ​​​​​ത്തു​​​​​ന്ന​​​​​തു തെ​​​​​റ്റാ​​​​​ണെ​​​​​ന്നു പ​​​​​റ​​​​​യ​​​​​രു​​​​​ത്. ക്രി​​​​​സ്മ​​​​​സ് കാ​​​​​ർ​​​​​ഡ് അ​​​​​യ​​​​​ച്ച​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ​​​​​ പോ​​​​​ലും ഇ​​​​​ന്ത്യ​​​​​യി​​​​​ൽ കേ​​​​​സെ​​​​​ടു​​​​​ത്ത സം​​​​​ഭ​​​​​വ​​​​​മു​​​​​ണ്ടാ​​​​​യി. മ​​​​​ത​​​​​സൗ​​​​​ഹാ​​​​​ർ​​​​​ദം നി​​​​​റ​​​​​ഞ്ഞ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ അ​​​​​ടു​​​​​ത്തി​​​​​ടെ അ​​​​​സ്വ​​​​​സ്ഥ​​​​​ത​​​​​ക​​​​​ൾ വ​​​​​ർ​​​​​ധി​​​​​ച്ചെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു. വ​​​​​ത്തി​​​​​ക്കാ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​വേ​​​​​ള​​​​​യി​​​​​ൽ ലെ​​​​​യോ മാ​​​​​ർ​​​​​പാ​​​​​പ്പ​​​​​യെ ഇ​​​​​ന്ത്യ​​​​​യി​​​​​ലേ​​​​​ക്കു ക്ഷ​​​​​ണി​​​​​ച്ചി​​​​​രു​​​​​ന്നു. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യും അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ വാ​​​​​ക്കാ​​​​​ൽ ക്ഷ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. എ​​​​​ന്നാ​​​​​ൽ, ന​​​​​യ​​​​​ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യ ഇ​​​​​ട​​​​​പെ​​​​​ട​​​​​ൽ ഔ​​​​​ദ്യോ​​​​​ഗി​​​​​ക​​​​​ത​​​​​ല​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​ണെ​​​​​ന്നും ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് പ​​​​​റ​​​​​ഞ്ഞു.

 സ​​​​​ഭ​​​​​യ്ക്കൊ​​​​​പ്പം നി​​​​​ൽ​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കും

ത​​​​​ദ്ദേ​​​​​ശ​​​​​ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്കാ​​​​​ സ​​​​​ഭ​​​​​യ്ക്കു പ്ര​​​​​ത്യ​​​​​ക്ഷ​​​​​ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​​മി​​​​​ല്ല. സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ തി​​​​​രി​​​​​ച്ചും സ​​​​​ഹാ​​​​​യി​​​​​ക്കും. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നോ​​​​​ട് ഇ​​​​​ക്കാ​​​​​ര്യം പ​​​​​ഠി​​​​​ച്ചു നി​​​​​ല​​​​​പാ​​​​​ടെ​​​​​ടു​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടി​​​​​ട്ടു​​​​​ണ്ട്. ക​​​​​ത്തോ​​​​​ലി​​​​​ക്ക കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ന്‍റെ പേ​​​​​രി​​​​​ൽ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ നി​​​​​ർ​​​​​ത്തി​​​​​ല്ല. സ​​​​​ഭ​​​​​യു​​​​​ടെ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​വേ​​​​​ണ്ടി പോ​​​​​രാ​​​​​ടു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കൊ​​​​​പ്പം നി​​​​​ൽ​​​​​ക്കും. ആ​​​​​ർ​​​​​ക്കും, ബ്ലാ​​​​​ങ്ക് ചെ​​​​​ക്ക് ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ല.

രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യും നാ​​​​​ടി​​​​​ന്‍റെ ന​​​​​ന്മ​​​​​യും പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്. പൗ​​​​​ര​​​​​ന്മാ​​​​​ർ പ​​​​​ല​​​​​ത​​​​​ര​​​​​ത്തി​​​​​ൽ അ​​​​​നീ​​​​​തി നേ​​​​​രി​​​​​ടു​​​​​ന്പോ​​​​​ൾ അ​​​​​തി​​​​​നെ​​​​​തി​​​​​രേ ഒ​​​​​ന്നി​​​​​ച്ചു​​​​​നി​​​​​ന്ന് അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ നേ​​​​​ടി​​​​​യെ​​​​​ടു​​​​​ക്കാ​​​​​നു​​​​​ള്ള രാ​​​​​ഷ്‌​​​ട്രീ​​​​​യ​​​​​ നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളു​​​​​ണ്ടാ​​​​​കു​​​​​മെ​​​​​ന്നും ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ൻ​​​​​ഡ്രൂ​​​​​സ് താ​​​​​ഴ​​​​​ത്ത് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

Latest News

Corehub Up