തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ മലങ്കര സുറിയാനി കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും വൈദികരും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തി.
തിരുവനന്തപുരത്തെ കേശവദാസപുരം വാർഡിലുള്ള പട്ടം ഗവൺമെന്റ് മോഡൽ ജിഎച്ച്എസ്എസിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.
മേജർ അതിരൂപതയുടെ സഹായ മെത്രാൻ മാർ അലക്സിയോസ് എപ്പിസ്കോപ്പ, വികാരി ജനറൽമാർ, മറ്റ് വൈദികർ എന്നിവരും തങ്ങളുടെ പൗരാവകാശം രേഖപ്പെടുത്തി.