Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Joseph Srampickal

Kottayam

മ​റി​യം എ​ല്ലാ​വ​രു​ടെ​യും അ​മ്മ​യാ​ണ്: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍

പാ​ലാ: കു​രി​ശി​ന്‍ചു​വ​ട്ടി​ല്‍​നി​ന്ന മ​റി​യ​ത്തെ സ​ക​ല മ​നു​ഷ്യ​ര്‍​ക്കും അ​മ്മ​യാ​യി ഈ​ശോ​മി​ശി​ഹാ ന​ല്‍​കി​യെ​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ൺ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍. ളാ​ലം പ​ഴ​യ പ​ള്ളി​യി​ലെ എ​ട്ടു​നോ​മ്പ് തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ര്‍​ബാ​ന​യി​ല്‍ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

മ​നു​ഷ്യ​വം​ശ​ത്തി​നു വേ​ണ്ടി ഈ​ശോ​യു​ടെ പ​ക്ക​ല്‍ ഏ​റ്റ​വും വ​ലി​യ മാ​ധ്യ​സ്ഥ്യം വ​ഹി​ക്കു​ന്ന​ത് പ​രി​ശു​ദ്ധ മ​റി​യ​മാ​ണ്. ഈ​ശോ മ​നു​ഷ്യാ​വ​താ​ര​മെ​ടു​ത്ത​ത് മ​നു​ഷ്യ​ന്‍റെ പാ​പം മോ​ചി​ക്കാ​നാ​ണ്. മി​ശി​ഹാ​യോ​ട് ചേ​ര്‍​ന്നു​നി​ന്നാ​ലേ ന​മു​ക്ക് അ​നു​താ​പ​ചി​ന്ത​യു​ണ്ടാ​കൂ​വെ​ന്നും മാ​ർ സ്രാ​ന്പി​ക്ക​ൽ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യെ​ത്തു​ട​ര്‍​ന്ന് ജ​പ​മാ​ല പ്ര​ദ​ക്ഷ​ിണ​വും പാ​യ​സ​നേ​ര്‍​ച്ച വി​ത​ര​ണ​വും ന​ട​ത്തി. ശു​ശ്രൂ​ഷ​ക​ള്‍​ക്ക് വി​കാ​രി ഫാ. ​ജോ​സ​ഫ് ത​ട​ത്തി​ല്‍, പാ​സ്റ്റ​റ​ല്‍ അ​സി​സ്റ്റ​ന്‍റ് ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​പോ​ള്‍ കു​ന്നും​പു​റ​ത്ത്, ഫാ. ​കു​ര്യാ​ക്കോ​സ് കൂ​ട്ടു​ങ്ക​ല്‍ എ​ന്നി​വ​ര്‍ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

 

Latest News

Corehub Up