ലണ്ടൻ: സീറോമലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ 10 ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ക്രിസ്മസ് വിരുന്നിൽ യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ സഭാ നേതാക്കളുടെ സേവനങ്ങളെ ആദരിക്കുന്നതിനും നന്ദി അറിയിക്കുന്നതിനുമായി പ്രധാനമന്ത്രി ആതിഥേയത്വം വഹിച്ച ചടങ്ങിലാണ് മാർ ജോസഫ് സ്രാമ്പിക്കൽ അതിഥിയായി പങ്കെടുത്തത്.
ബ്രിട്ടനിലെ സീറോമലബാർ സമൂഹത്തിന്റെ വർധിച്ചുവരുന്ന സാന്നിധ്യത്തെയും, വളർച്ചയെയും സംഭാവനകളെയും അംഗീകരിക്കുന്നതായി ഈ കൂടിക്കാഴ്ച മാറി.
ആഘോഷപരിപാടിയിൽ ആഷ്ഫോർഡിലെ മലയാളി പാർലമെന്റ് അംഗം സോജൻ ജോസഫും അദ്ദേഹത്തിന്റെ ഭാര്യ ബ്രൈറ്റാ ജോസഫും പങ്കെടുത്തു.