Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Joseph Srampikal

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് ആഘോഷത്തിൽ അതിഥിയായി മാർ ജോസഫ് സ്രാമ്പിക്കലും

ല​​​ണ്ട​​​ൻ: ല​​​ണ്ട​​​നി​​​ലെ 10 ഡൗ​​​ണിം​​​ഗ് സ്ട്രീ​​​റ്റി​​​ലെ ഓഫീസിൽ ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെയ്‌ർ സ്റ്റാ​​​ർ​​​മ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ച ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​ത്തി​​​ൽ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ അ​​​തി​​​ഥി​​​യാ​​​യി പ​​​ങ്കെ​​​ടു​​​ത്തു. സ്റ്റാ​​​ർ​​​മ​​​റു​​​മാ​​​യി അ​​​ദ്ദേ​​​ഹം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

രാ​​​ജ്യ​​​ത്തെ സ​​​ഭാ​​​നേ​​​താ​​​ക്ക​​​ളു​​​ടെ സേ​​​വ​​​ന​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​തി​​​നും​​​കൂ​​​ടി​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ക്രി​​​സ്മ​​​സ് ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ബ്രി​​​ട്ട​​​നി​​​ലെ സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന സാ​​​ന്നി​​​ധ്യ​​​ത്തെ​​​യും വ​​​ള​​​ർ​​​ച്ച​​​യെ​​​യും സം​​​ഭാ​​​വ​​​ന​​​ക​​​ളെ​​​യും അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​യി ഈ ​​​കൂ​​​ടി​​​ക്കാ​​​ഴ്ച. ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​യി​​​ൽ ആ​​​ഷ്‌​​​ഫോ​​​ർ​​​ഡി​​​ലെ മ​​​ല​​​യാ​​​ളി പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗം സോ​​​ജ​​​ൻ ജോ​​​സ​​​ഫും ഭാ​​​ര്യ ബ്രൈ​​​റ്റാ ജോ​​​സ​​​ഫും പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up