Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Punnakott

Idukki

ജീ​വി​തപ്ര​തി​സ​ന്ധി​ക​ളെ ധൈ​ര്യ​പൂ​ര്‍​വം അ​ഭി​മു​ഖീ​ക​രി​ക്ക​ണം: മാ​ര്‍ പു​ന്ന​ക്കോ​ട്ടി​ല്‍

മൂ​വാ​റ്റു​പു​ഴ: ജീ​വി​ത​ത്തി​ല്‍ പ്ര​തി​സ​ന്ധി ഉ​ണ്ടാ​കു​മ്പോ​ള്‍ ഒ​ളി​ച്ചോ​ടാ​തെ ധൈ​ര്യ​പൂ​ര്‍​വം അ​തി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് മാ​ര്‍ ജോ​ര്‍​ജ് പു​ന്ന​ക്കോ​ട്ടി​ല്‍. കോ​ത​മം​ഗ​ലം രൂ​പ​ത പി​തൃ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​സ്റ്റ് പാ​സ്റ്റ​ല്‍ സെ​ന്‍റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച പി​തൃ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജീ​വി​ത​മാ​കു​ന്ന തോ​ണി​യി​ലേ​ക്കു തി​ര​മാ​ല​ക​ള്‍ ആ​ഞ്ഞ​ടി​ക്കു​മ്പോ​ള്‍ ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ മു​ന്നേ​റാ​ന്‍ ക​ഴി​യ​ണം. ‌

ആ​ദ​ര​വി​ന്‍റെ​യും എ​ളി​മ​യു​ടെ​യും ജീ​വി​ത​ശൈ​ലി​യാ​ണ് പി​താ​ക്ക​ന്‍​മാ​ര്‍​ക്ക് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​സ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡോ. ആ​ന്‍റ​ണി പു​ത്ത​ന്‍​കു​ളം, ജി​ജി പു​ളി​ക്ക​ല്‍, ബി​ജു ജോ​യി, ദേ​ബാ​ര്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ഴ​ക്കു​ളം, കാ​വ​ക്കാ​ട്, തൊ​ടു​പു​ഴ വി​ജ്ഞാ​ന മാ​താ, ക​രി​മ​ണ്ണൂ​ര്‍ എ​ന്നീ യൂ​ണി​റ്റു​ക​ളി​ലെ പി​തൃ​വേ​ദി​യു​ടെ വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up