ആലപ്പുഴ: മാർ സ്ലീവാ ഫൊറോന പള്ളിയിൽ പരിശുദ്ധ കർമല മാതാവിന്റെ 199-ാം ദർശനത്തിരുനാളിന് കൊടിയേറി. വികാരി ഫാ. മാത്യു നടമുഖത്ത് കൊടിയേറ്റ് നിർവഹിച്ചു.
അസി. വികാരി ഫാ. വർഗീസ് ചിറയിൽ, കൺഫസർ, സ്പിരിച്വൽ കൗൺസലർ ഫാ. മണിലാൽ ക്രിസ് തുടങ്ങിയവർ സഹകാർമികരായി. തുടർന്ന് വിശുദ്ധ കുർബാന അർപ്പിച്ചു. 19 നാണ് പ്രധാന തിരുനാൾ. 20ന് മരിച്ചവരുടെ ഓർമദിനം. കൊടിയിറക്ക്.