ചങ്ങനാശേരി: ഓരോരുത്തരുടെയും കഴിവും അഭിരുചിയും അനുസരിച്ചുള്ള കോഴ്സുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍നിന്ന് തെരഞ്ഞെടുക്കാന്‍ യുവജനങ്ങള്‍ തയാറാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ സമിതി എസ്ബി കോളജ് കാവുകാട്ട് ഹാളില്‍ സംഘടിപ്പിച്ച എക്സലെന്‍ഷ്യ മെറിറ്റ് അവാര്‍ഡ് -2026 സമ്മേളന ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഗ്ലോബല്‍ സമിതി പ്രസിഡന്റ് രാജീവ് ജോസഫ്, അതിരൂപത ഡയറക്ടര്‍ ഫാ. ഡോ. സാവിയോ മാനാട്ട് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. വിനു ജോബ് എംഎല്‍എ, എസ്ബി കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ജാന്സണ് ജോസഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ജനറല്‍ സെക്രട്ടറി ബിനു ഡൊമിനിക്, ജേക്കബ് നിക്കോളാസ്, ഷിജി ജോണ്സണ്, പി.സി. കുഞ്ഞപ്പന്, രാജേഷ് ജോണ്‍, ജോര്‍ജുകുട്ടി മുക്കത്ത്, റോസ്ലിന് കുരുവിള, കുഞ്ഞ് കളപ്പുര, സേവ്യര്‍ കൊണ്ടോടി, ചാക്കപ്പന് ആന്റണി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കെ.എസ്. ആന്റണി, സിസി സെബാസ്റ്റ്യന്‍, ജെസി ആന്റണി, ലിസി ജോസ്, ജോസി ഡൊമിനിക്, ജോര്‍ജ് വര്‍ക്കി, ജോജന്‍ സെബാസ്റ്റ്യന്‍, ഷൈനമ്മ ജയിംസ്, സിനി പ്രിന്‍സ്, മിനി പാലത്തിങ്കല്‍ എന്നിവർ പ്രസംഗിച്ചു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഉന്നത വിജയം നേടിയ അതിരൂപതാംഗങ്ങളായെ വിദ്യാര്‍ഥികള്‍ക്കും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സ്മാരക ജനറല്‍ ക്വിസ് മത്സര വിജയികള്‍ക്കുമാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.